എരുമപ്പെട്ടി: ഹൈകോടതിയുടെ മുൻകൂർ ജാമ്യത്തിലുള്ളയാളുടെ വീട്ടിൽ അർധരാത്രി െപാലീസ് കയറി അതിക്രമം കാണിച്ചെന്ന് പരാതി. ഇട്ടോണം ചേലൂർ പീടികയിൽ വീട്ടിൽ ഹമീദിെൻറ വീട്ടിൽ കയറിയാണ് വ്യാഴാഴ്ച രാത്രി ചാലിശ്ശേരി പൊലീസ് അതിക്രമം നടത്തിയതായി ആരോപണം ഉള്ളത്. ഹമീദ് പുതുതായി നിർമിച്ച വീടിെൻറ ജനൽ ചില്ലുകൾ തകർത്തു. ഫ്യൂസുകൾ ഊരി എറിഞ്ഞു. വീട്ടുകാരെ ഭയപ്പെടുത്തി. സെപ്റ്റംബർ ഒമ്പതിന് ചാലിശ്ശേരിയിലെ മതുപ്പള്ളിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഹമീദിനെ മൊബൈൽ ഫോൺ ഉപയോഗിച്ചു എന്ന കുറ്റം ചുമത്തി പിടികൂടിയപ്പോൾ െപാലീസിനോട് തർക്കിക്കുകയും മർദിക്കുകയും ചെയ്തു എന്ന് ആരോപിച്ച് ചാലിശ്ശേരി പൊലീസ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്തിരുന്നു. ഇതിൽ ഹമീദ് ഹൈകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. ജാമ്യ രേഖകൾ സ്റ്റേഷനിൽ ഹാജരാക്കുന്നതിെൻറ തലേന്നാണ് പൊലീസ് അതിക്രമം നടന്നത്. ആക്രമണം നടക്കുേമ്പാൾ ഹമീദ് വീട്ടിൽ ഇല്ലായിരുന്നു. സ്ത്രീകളും കുട്ടികളും മാത്രമുള്ളപ്പോൾ രാത്രി പന്ത്രണ്ടോടെ രണ്ട് വാഹനങ്ങളിൽ എത്തിയാണ് പൊലീസ് ആക്രമണം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. വീടിെൻറ മുൻവശത്ത് വെച്ച സൈക്കിൾ തകർത്തു. ഹമീദിെൻറ ഭാര്യയെയും കുട്ടികളെയും അസഭ്യം പറഞ്ഞതായി എരുമപ്പെട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ചാലിശ്ശേരി പൊലീസ് ആരോപണം പൂർണമായും നിഷേധിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി. (പടം - ചാലിശ്ശേരി പൊലീസിെൻറ ആക്രമണത്തിൽ വീടിെൻറ ജനൽ ചില്ലുകൾ തകർത്ത നിലയിൽ. വീടിന് മുന്നിൽ സൈക്കിൾ വലിച്ചെറിഞ്ഞ നിലയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.