തൃശൂര്‍: കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ എ. ഹേമചന്ദ്രന്‍ തൃശൂർ ഡിപ്പോയിൽ പരിശോധന നടത്തി. തുടർച്ചയായി അപകടമുണ്ടായ സാഹചര്യത്തിലായിരുന്നു പരിശോധന. വൈകീട്ട് അഞ്ചോടെയെത്തിയ എം.ഡി ഒരു മണിക്കൂറോളം െചലവിട്ടു. ഡിപ്പോയും പരിസരവും ജീവനക്കാരുടെ ക്വാർട്ടേഴ്സും ഓഫിസുകളും പരിശോധിച്ചു. അപകടമുണ്ടായ ഗാരേജ് പരിസരവും അതിന് മുമ്പ് യാത്രികനെ ഇടിച്ചിട്ട ഓട്ടോറിക്ഷ പാർക്കിങ് പ്രദേശവും സന്ദർശിച്ചു. സോണല്‍ ഓഫിസര്‍ കെ.ടി. സെബി, ഡി.ടി.ഒ വാസുദേവൻ, വിജിലന്‍സ് മേധാവി വി.കെ. സതീഷ്, ഡിപ്പോ എൻജിനീയര്‍ എം. സുനില്‍, അഡ്മിനിട്രേറ്റിവ് ഓഫിസര്‍ മുഹമ്മദ് റാഫി തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. അപകടങ്ങളിൽ ആശങ്കയറിയിച്ച അദ്ദേഹം ഒഴിവാക്കാനുള്ള നടപടിയെപ്പറ്റി വിശദാംശം തേടി. സ്റ്റാൻഡ് നിർമാണം അശാസ്ത്രീയമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പ്രവേശന കവാടത്തിനോട് ചേർന്ന പെട്രോൾ പമ്പ് ഗതാഗത തടസമുണ്ടാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രവേശന കവാടവും പെട്രോൾ പമ്പും മാറ്റാൻ നടപടിയെടുക്കാമെന്ന് എം.ഡി അറിയിച്ചു. വർക്ക് ഷോപ്പ് ഉടൻ പ്രവർത്തിപ്പിക്കും. കുളശേരി ക്ഷേത്രത്തിെൻറ മുൻവശത്തെ റോഡ് കെ.എസ്.ആർ.ടി.സിയുടേതാണ്. ഇവിടത്തെ ഓട്ടോ പാർക്കിങ് ഒഴിവാക്കാനും ൈകയേറ്റം പരിശോധിക്കാനും നിർദേശിച്ചു. ഇരുചക്രവാഹന പാര്‍ക്കിങ് ഒഴിപ്പിക്കാന്‍ പൊലീസുമായി ജീവനക്കാർ സഹകരിക്കണമെന്നും നിർദേശിച്ചു. നേരത്തെ തയാറാക്കിയ സ്റ്റാൻഡിെൻറ മാസ്റ്റർ പ്ലാൻ എം.ഡി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.