ജീവിതം ആഘോഷിച്ച എഴുത്തുകാരൻ ^വൈശാഖൻ

ജീവിതം ആഘോഷിച്ച എഴുത്തുകാരൻ -വൈശാഖൻ തൃശൂർ: ജീവിതം അതിരില്ലാതെ ആഘോഷിച്ച എഴുത്തുകാരനാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അനുസ്മരിച്ചു. സർഗാത്മകതയുടെ സഹജമായ അരാജകത്വം ഭൂരിഭാഗം എഴുത്തുകാരും ജീവിതത്തിൽ പ്രകടിപ്പിക്കാതിരുന്നപ്പോൾ കുഞ്ഞബ്ദുള്ള അത് എഴുത്തിലും ജീവിതത്തിലും ഒരേേപാലെ പ്രകടിപ്പിച്ചു. ദീർഘകാല സുഹൃത്ത് ആയിരുന്ന കുഞ്ഞബ്ദുള്ള തനിക്ക് സഹോദരതുല്യനായിരുെന്നന്നും കുസൃതിക്കാരനായ ഒരു കുട്ടിയെപ്പോലെ ഒന്നും മറച്ചുവെക്കാത്ത നിഷ്കളങ്കനായിരുെന്നന്നും വൈശാഖൻ അനുസ്മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.