അഴീക്കോട്: ജങ്കാർ സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ജങ്കാർ സമരസമിതി ജില്ലപഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിലിെൻറ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എസ്.ഐ കെ.ജെ. ജിനേഷിെൻറ നേതൃത്വത്തിൽ മേനോൻബസാർ സെൻററിൽ മാർച്ച് തടഞ്ഞു. തുടർന്ന് സമരക്കാർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.പി. ജോൺ അധ്യക്ഷത വഹിച്ചു. ഡി.സി.സി.സെക്രട്ടറി ടി.എം. നാസർ, പി.ബി. മൊയ്തു, പി.കെ. മുഹമ്മദ്, പി.എ.കരുണാകരൻ, ബഷീർ കൊണ്ടാമ്പുള്ളി, സി.എം. മൊയ്തു, വി.സി. ജോളി, എ.കെ. അബ്്ദുൽ അസീസ്, പി.എസ്. മുജീബുറഹ്മാൻ, എന്നിവർ സംസാരിച്ചു. അനിശ്ചിതകാല റിലേ സമരത്തിെൻറ പത്താം ദിവസം എം.എ. നസീർ, ഇ.എസ്. ബാലൻ എന്നിവർ നിരാഹാരമനുഷ്ഠിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.