തൃശൂർ: പൂങ്കുന്നത്തെ ആഫ്രിക്കന്‍ ഒച്ചിനെ നിയന്ത്രിക്കാനുള്ള കോർപറേഷൻ പ്രത്യേക സംഘത്തിെൻറ പ്രതിരോധ നടപടികൾ തിങ്കളാഴ്ച തുടങ്ങും. റെയിൽവേ ക്വാർട്ടേഴ്സുകളിൽ ഒച്ചിെൻറ ശല്യം സഹിക്കാതെ താമസക്കാർ ഒഴിഞ്ഞു. പൂങ്കുന്നത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മാലിന്യം ഇവ വ്യാപിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ. നിയന്ത്രണം ശ്രമകരമാണെന്നും തുടർച്ചയായ ഏകോപിപ്പിച്ച പ്രതിരോധ പ്രവർത്തനം വേണമെന്നുമാണ് സ്ഥലം സന്ദർശിച്ച കേരള വന ഗവേഷണ കേന്ദ്രത്തിെൻറയും കാർഷിക സർവകലാശാലയുടെയും അഭിപ്രായം. റെയില്‍വേ ട്രാക്കിെൻറ പരിസരങ്ങളില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങളും വീട്ടുവളപ്പിലെ ജൈവമാലിന്യവും കുറ്റിക്കാടുകളും ആഫ്രിക്കന്‍ ഒച്ചിെൻറ വംശ വര്‍ധനക്ക് കാരണമായിട്ടുണ്ടെന്നും മാലിന്യക്കൂനകള്‍ ഒഴിവാക്കിയില്ലെങ്കില്‍ ഒച്ചിെൻറ വ്യാപനം അനിയന്ത്രിതമാകുമെന്ന മുന്നറിയിപ്പും നൽകി. മ്യാൻമറിൽനിന്ന് മരത്തടി ഇറക്കുമതി ചെയ്തതിലൂടെയാണ് മെനിഞ്ജൈറ്റിസ് രോഗത്തിന് വരെ കാരണമായേക്കാവുന്ന ആഫ്രിക്കൻ ഒച്ചുകൾ കേരളത്തിൽ എത്തിയതെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.