റോഡിൽ മറിഞ്ഞ പിക്കപ്പിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തൃശൂർ: നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ പിക്കപ്പ് വാഹനത്തിൽ പിറകെയെത്തിയ ബൈക്കിടിച്ച് യാത്രക്കാരൻ മരിച്ചു. മാള പള്ളിപ്പുറം കളത്തിൽ വീട്ടിൽ തോമസ് ആണ് മരിച്ചത്. വടമ സ്‌കൂളിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ചാലക്കുടി കോട്ടാറ്റ് ഭാഗത്തുനിന്നും മാള ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാഹനം. വടമ സ്കൂളിന് സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചുമറിയുകയായിരുന്നു. ഈ സമയം മാള ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ മറിഞ്ഞു കിടന്ന പിക്കപ്പ് വാഹനത്തിൽ ഇടിക്കുകയായിരുന്നു.

പുലർച്ചെ ആയതിനാൽ അപകടത്തിൽപെട്ട പിക്കപ്പ് വാഹനം ബൈക്ക് യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കരുതുന്നത്. നാട്ടുകാർ പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബൈക്ക് യാത്രക്കാരൻ മരിച്ചു. പിക്കപ്പ് വാഹനത്തിൽ ഉണ്ടായിരുന്ന അശ്വിൻ എന്നയാളെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Biker dies after being hit by overturned pickup truck on road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.