മ​ർ​ദ്ദ​ന​മേ​റ്റ സ​ബീ​ർ ആ​ശു​പ​തി​യി​ൽ

കരോളിന്റെ മറവിൽ ലഹരി സംഘത്തിന്റെ ആക്രമണമെന്ന് പരാതി

കൊടുങ്ങല്ലൂർ: മതിലകം പൊലീസ് പരിധിയിലെ ശ്രീനാരായണപുരം പത്തായക്കാട് കരോളിന്റെ മറവിൽ ലഹരി സംഘത്തിന്റെ ആക്രമണമെന്ന് പരാതി. പരിക്കേറ്റ പത്തായക്കാട് സ്വദേശി കളപ്പുരക്കൽ സബീറിനെ (36) കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ ലഹരി ഉപയോഗത്തെ എതിർത്തതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നും ലഹരിക്ക് അടിമകളായ കൗമാര സംഘമാണ് ആക്രമണം നടത്തിയതെന്ന് സബീർ പറഞ്ഞു.

ക്രിസ്മസ് ദിവസം പുലർച്ചെ ഒന്നര മണിയോടെ കരോൾ സംഘമെന്ന വ്യാജേനയെത്തിയാണ് സംഘം ഭീകരന്തരീക്ഷം സൃഷ്ടിച്ചത്.  സബീറിന്റെ വാഹനത്തിനും വീടിനും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. തൊട്ടടുത്ത പകലിൽ കൗമാര സംഘത്തിൽപ്പെട്ട ഒരാളുടെ പിതാവും വീട്ടിലെത്തി തന്നെ മർദ്ദിച്ചതായും സബീർ പറഞ്ഞു. സി പി.ഐ. പരിയാശ്ശേരി ബ്രാഞ്ച് അസി.സെക്രട്ടറിയും എ.ഐ.വൈ.എഫ് വെമ്പല്ലൂർ മേഖല പ്രസിഡൻറുമായ സബീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം പൊലീസ് അന്വേഷണം നടത്തി വരുന്നു. 

Tags:    
News Summary - Alleged attack by drug gang under the guise of Carol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.