തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മേരി തോമസിന് പൂച്ചെണ്ട് നൽകി ആശംസകൾ അറിയിക്കുന്ന
മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവും. ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ സമീപം
തൃശൂർ: ജില്ല പഞ്ചായത്തിന്റെ 12ാമത്തെ പ്രസിഡന്റായി വാഴാനി ഡിവിഷനിൽനിന്ന് റെക്കോഡ് ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ മേരി തോമസ് വിജയിച്ചു. കാട്ടൂർ ഡിവിഷനിൽനിന്ന് വിജയിച്ച എൽ.ഡി.എഫിലെ ടി.കെ. സുധീഷ് ആണ് വൈസ് പ്രസിഡന്റ്. ഇരുവർക്കും 21 വീതം വോട്ട് ലഭിച്ചപ്പോൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ച യു.ഡി.എഫ് പ്രതിനിധികളായ ഇ.എ. ഓമനക്കും ഷംസീറ അഷ്റഫിനും ഒമ്പത് വീതം വോട്ടാണ് ലഭിച്ചത്.
ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിയായ ജില്ല കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ടോബി ജോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.