സൗകര്യങ്ങളില്ലാത്തത് നടപടികളെ വൈകിപ്പിക്കുന്നു ^പട്ടികജാതി വർഗ കമീഷൻ

സൗകര്യങ്ങളില്ലാത്തത് നടപടികളെ വൈകിപ്പിക്കുന്നു -പട്ടികജാതി വർഗ കമീഷൻ തൃശൂർ: രണ്ട് വർഷത്തിനിടയിൽ പട്ടികജാതി വർഗ കമീഷനെ സമീപിച്ച ആറായിരം കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന് ചെയർമാൻ ജഡ്ജ് പി.എൻ. വിജയകുമാർ. വൈകി കിട്ടുന്ന നീതി, നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് അറിയാം. പരിമിതമായ ഓഫിസ് സൗകര്യത്തിലാണ് കമീഷൻ കോടതിയുടെ പ്രവർത്തനം. പരാതികൾ ഫയലാക്കുന്നതിനും നോട്ടീസയക്കുന്നതിനും കാലതാമസം നേരിടുന്നുണ്ട്. ഇതോടൊപ്പം കമീഷൻ ശിപാർശകളും ഉത്തരവുകളും പലപ്പോഴും പാലിക്കപ്പെടാതെയും പോകുന്നു. ഇത് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണെന്ന് കമീഷൻ വ്യക്തമാക്കി. ഓഫിസ് സൗകര്യത്തി​െൻറ അപര്യാപ്തതയും സൗകര്യമൊരുക്കി തരണമെന്നും ആവശ്യപ്പെട്ട് കമീഷൻ സർക്കാറിന് കത്ത് നൽകുമെന്നും ചെയർമാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.