ജില്ല ജൂനിയര്‍ ബേസ്ബാള്‍ ചാമ്പ്യന്‍ഷിപ്​ 23ന്

തൃശൂര്‍: നാലാമത് 10ന് കൊടുങ്ങല്ലൂര്‍ പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് മൈതാനിയില്‍ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ ക്ലബുകളില്‍ നിന്നായി 17 വയസ്സിന് താഴെയുള്ള 14 ടീമുകള്‍ പങ്കെടുക്കും. 27 മുതല്‍ 30 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീമിനെ ഇൗ മത്സരത്തില്‍നിന്നും തിരഞ്ഞെടുക്കും. ജില്ല ബേസ്ബാള്‍ അസോസിയേഷന്‍ പ്രസിഡൻറ് ബിന്നി ഇമ്മട്ടി, ജില്ല സ്പോര്‍ട്സ് കൗണ്‍സിലംഗം കെ.എം. ലെനിന്‍, ബേസ്ബാള്‍ സംസ്ഥാന കമ്മിറ്റിയംഗം അഖില്‍ അനിരുദ്ധന്‍, ജില്ല കമ്മിറ്റിയംഗം കെ.ആര്‍. അജിത്ത് ബാബു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.