തൃശൂര്‍: ക്ഷയരോഗ വിമുക്ത ജില്ല ലക്ഷ്യത്തിൽ 'കേരള ടി.ബി.എലിമിനേഷന്‍ മിഷന്‍ 2020' പ്രവര്‍ത്തന മാർഗരേഖ തയാറാക്കുന്നതിെൻറ ഭാഗമായി നടന്ന ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വളര്‍ത്തുമൃഗങ്ങളിലെ രോഗബാധ കണ്ടെത്തി ചികിത്സിച്ചാല്‍ മാത്രമെ പൂർണമായും ക്ഷയരോഗ വിമുക്തമാക്കാനാവൂ. വളര്‍ത്തുമൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കും തിരിച്ചും രോഗം പടരുന്നത് തടയുന്നതിന് മൃഗസംരക്ഷണവകുപ്പിെൻറ സഹകരണം ആവശ്യമായി വരുമെന്നും ശിൽപശാലയിൽ ആവശ്യമുയർന്നു. 25ന് ചേരുന്ന ആസൂത്രണസമിതി യോഗത്തില്‍ ക്ഷയരോഗ നിർമാർജന പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ സമയം അനുവദിക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.