പ്രതിഷേധകൂട്ടായ്മ

തൃശൂർ: മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ അവകാശ ലംഘനങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി. സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുക, 18 വയസ്സ് പൂർത്തിയായവർക്ക് പരിശീലനം നൽകി തൊഴിൽ നൽകുക, അനാഥരായ കുട്ടികളെ സംരക്ഷിക്കാൻ കേന്ദ്രങ്ങൾ തുടങ്ങുക, സ്പെഷൽ സ്കൂളുകളിലെ അധ്യാപകർക്കും ജീവനക്കാർക്കും മാന്യമായ വേതനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളിലായിരുന്നു പ്രതിഷേധ കൂട്ടായ്മ. അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. റോയി മാത്യു വടക്കേൽ, ഫാ. ജോസ് ചിറപ്പണത്ത്, ഫാ. ജോസ് മഞ്ഞളി, സി. ശുഹൈബ്, ടി.ഡി. ഫ്രാൻസിസ്, പി.കെ. മുഹമ്മദ്, പി.ജെ. തോമസ്, റോബിൻ മൂക്കൻ, സി.എസ്. ആഷിഖ്, ടെസി ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.