തൃശൂർ: അഴീക്കോട് - മുനമ്പം ജങ്കാർ സർവിസ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ജില്ല പഞ്ചായത്ത് യോഗം ബഹിഷ്കരിച്ചു. ഏഴുമാസം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി കഴിഞ്ഞ് ജങ്കാർ എത്താത്തത് ഭരണസമിതിയിൽ സി.പി.എം - സി.പി.െഎ തർക്കത്തിെൻറ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വേണുഗോപാലാണ് ജങ്കാർ വിഷയമുന്നയിച്ചത്. ശേഷം പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധം ശക്തമാക്കി. 1.60 കോടി ചെലവിട്ടിട്ടും ജങ്കാർ എത്താൻ വൈകുന്നതിന് കാരണം പറയണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷം ബഹളം കൂട്ടിയതോടെ ഭരണകക്ഷികളും സീറ്റുകളിൽനിന്നെഴുന്നേറ്റ് ബഹളം തുടങ്ങി. അതിനിടെ ജങ്കാർ സർവിസ് പുനരാരംഭിക്കുന്ന ദിവസം ഇടക്കിടെ മാറ്റിപ്പറഞ്ഞ് ജനത്തെ കബളിപ്പിക്കുകയാണെന്ന വാദവും പ്രതിപക്ഷം ഉയർത്തി. പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ യോഗം പെെട്ടന്ന് അവസാനിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ അധ്യക്ഷത വഹിച്ചു. ഒാമന, നിർമൽ പാത്താടൻ, ശോഭസുബിൻ, ഡിക്സൻ എന്നിവർ സംസാരിച്ചു. ആർ.എം.എസ്.എ ഫണ്ട് പി.ടി.എക്ക് ചെലവിടാം തൃശൂർ: സ്കൂൾ നവീകരണത്തിന് രാഷ്ട്രീയ മധ്യമിക് ശിക്ഷ അഭിയാൻ (ആർ.എം.എസ്.എ) നൽകിയ ഫണ്ട് പി.ടി.എക്ക് ചെലവഴിക്കാൻ ജില്ല പഞ്ചായത്ത് യോഗത്തിൽ തീരുമാനം. നേരത്തെ സ്കൂളുകൾക്ക് നേരിട്ടാണ് ആർ.എം.എസ്.എ ഫണ്ട് നൽകിയിരുന്നത്. പി.ടി.എ പ്രസിഡൻറ് ചെയർമാനും പ്രധാന അധ്യാപകൻ കൺവീനറുമായ സമിതിയാണ് ഇത് ചെലവിട്ടിരുന്നത്. റിപ്പോർട്ടും നൽകിയിരുന്നു. ഇൗ അധ്യയന വർഷം ജില്ല പഞ്ചായത്തിനാണ് പണം കൈമാറിയതെങ്കിലും പണി നടത്താനായിരുന്നില്ല. ജില്ല പഞ്ചായത്തിന് ഫണ്ട് കൈമാറുേമ്പാൾ പദ്ധതികൾക്കുള്ള ഭരണാനുമതിക്ക് പുറമെ സാേങ്കതിക അനുമതിയും ലഭിക്കേണ്ടതുണ്ട്. തുടർന്ന് കാരാറും വേണം. അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ തന്നെ ജില്ല പഞ്ചായത്തിെൻറ അലംഭാവം തുടരുന്നതിനിടെ ആർ.എം.എസ്.എ ഫണ്ട് കൂടി ജില്ല പഞ്ചായത്തിന് നൽകിയതോടെ സ്കൂൾ അധികൃതർ ബുദ്ധിമുട്ടുകയായിരുന്നു. ഇക്കാര്യം 'മാധ്യമം' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച നടന്ന യോഗത്തിലാണ് പി.ടി.എ സബ് കമ്മിറ്റി രൂപവത്കരിച്ച് ഫണ്ട് ചെലവിടാൻ തീരുമാനം സ്വീകരിച്ചത്. 36 സ്കൂളുകളിൽ ശുചിമുറികൾ ഒരുക്കാൻ ഒരോ ലക്ഷം വീതം ആർ.എം.എസ്.എ നൽകും. 22 സ്കൂളുകളിൽ കുടിവെള്ളം ഒരുക്കാൻ അരലക്ഷം വീതം വേറെയും. കൂടാതെ നേരത്തെ നൽകിയ അപേക്ഷകൾ പരിഗണിച്ച് ഒമ്പത് സ്കൂളുകൾക്കായി 26 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഇത്രയധികം ഫണ്ട് ലഭിച്ചിട്ടും ഫലപ്രദമായി വിനിയോഗിക്കുന്നതിന് കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതിനൊപ്പമാണ് 123 സ്കൂളുകൾക്ക് അറ്റകുറ്റപ്പണിക്കായി ഏഴു ലക്ഷവും ലഭിക്കാത്ത സാഹചര്യവുമുണ്ട്. നവീകരിച്ച ഒല്ലൂർ ഹാച്ചറിയുടെ ഉദ്ഘാടനം നവംബർ 14ന് ധനമന്ത്രി തോമസ് െഎസക് നിർവഹിക്കുമെന്ന് യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.