പാലിയേറ്റിവ് കെയര്‍: സാങ്കേതിക വിദ്യ വികസന പരിശീലന പരിപാടി

തൃശൂര്‍: ക്രിയേറ്റിവിറ്റി കൗണ്‍സിലും മദ്രാസ് ഐ.ഐ.ടിയും ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറും ഗവ. എൻജിനീയറിങ് കോളജും കിടപ്പുരോഗികൾക്കും പ്രായാധിക്യം കൊണ്ട് ബുദ്ധിമുട്ടുന്നവർക്കുമായി കൈകോർക്കുന്നു. ഇത്തരക്കാർക്ക് ഉപകാരപ്രദമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടി നവംബര്‍ 11, 12 തീയതികളിലായി തൃശൂര്‍ എൻജിനീയറിങ് കോളജില്‍ സംഘടിപ്പിക്കും. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ പോളിടെക്നിക്ക്, എൻജിനീയറിങ് കോളജുകളിലെ തിരഞ്ഞെടുത്ത ഗ്രൂപ്പുകൾക്കാണ് പരിശീലനം നൽകുകയെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഓരോ ഗ്രൂപ്പിലും ഒരു അധ്യാപകനും മൂന്നു വിദ്യാര്‍ഥികളുമുണ്ടാകും. പദ്ധതികൾ പ്രായോഗികമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയായ റുടാഗി​െൻറ സഹായം നൽകും. പരിശീലന പരിപാടിയിൽ പെങ്കടുക്കാൻ 31നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക് 9496373946, 9809286168 നമ്പറിൽ ബന്ധപ്പെടാം. വാർത്തസമ്മേളനത്തില്‍ ക്രിയേറ്റിവിറ്റി കൗണ്‍സില്‍ തൃശൂര്‍ ഡയറക്ടര്‍മാരായ ടി.ജെ. ജെയിംസ്, അരുണ്‍ എസ്. ചന്ദ്രൻ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.