തൃശൂർ: കേന്ദ്ര പാർലമെൻറ് പാസാക്കി നിയമമാക്കിയ വഴിയോരക്കച്ചവട തൊഴിലാളി സംരക്ഷണ നിയമം പൂർണമായി നടപ്പാക്കാൻ എൽ.ഡി.എഫ് സർക്കാർ തയ്യാറാകണമെന്ന് എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു. ജില്ല വഴിയോരക്കച്ചവടത്തൊഴിലാളി യൂനിയൻ (എ.െഎ.ടി.യു.സി) സംഘടിപ്പിച്ച കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ക്ഷേമനിധി രൂപവത്കരിക്കുക, വെൻഡിങ് കമ്മിറ്റി രൂപവത്കരിക്കുക, അർഹതയുള്ളവർക്ക് ലൈസൻസ് നൽകുക, കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, ഇ.എസ്.െഎ അനുവദിക്കുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. അഷറഫ് വലിയകത്ത് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സെക്രട്ടറി പി.എ. ജിറാർ, എം. രാധാകൃഷ്ണൻ, പി.ഡി. റെജി, ജി.എസ്. സുരേഷ്, കെ.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.വി. സദാനന്ദൻ സ്വാഗതവും പി.എസ്. ധർമരാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.