വൈദ്യുതി കുടിശ്ശിക ബിൽ റദ്ദാക്കാൻ വിധി

തൃശൂർ: കോർപറേഷൻ നൽകിയ വൈദ്യുതി കുടിശ്ശിക ബിൽ റദ്ദാക്കാനും 3000 രൂപ ചെലവു നൽകാനും ഉപഭോക്തൃ ഫോറം വിധി. പടിഞ്ഞാറേകോട്ട മേയർ കൺസ്യൂമർ സ്്റ്റോർ ഉടമ സി.വി. റോബി​െൻറ ഹരജിയിലാണ് നടപടി. 39,404 രൂപയുടെ കുടിശ്ശിക ബില്ലാണ് നൽകിയത്. ഇത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് ഹരജി ഫയൽ ചെയ്തത്. കോർപറേഷൻ അധികൃതർ ലെഡ്ജർ ഹാജരാക്കിയെങ്കിലും കുടിശ്ശിക തെളിയിക്കാൻ കഴിഞ്ഞില്ല. പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷീന, എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങുന്ന ഉപഭോക്തൃ ഫോറമാണ് ബിൽ റദ്ദാക്കാൻ ഉത്തരവിട്ടത്. ബുക്ക് ചെയ്ത കമ്യൂണിറ്റി ഹാൾ നൽകാത്തതിന് നഷ്്ടപരിഹാരം നൽകണം തൃശൂർ: കമ്യൂണിറ്റി ഹാൾ ബുക്ക് ചെയ്തിട്ടും നൽകാതിരുന്നതിന് ഗ്രാമപഞ്ചായത്ത് നഷ്്ടപരിഹാരം നൽകാൻ വിധി. കയ്പമംഗലം കാക്കര വീട്ടിൽ ബാലകൃഷ്ണൻ കുമാരൻ നായർ ഫയൽ ചെയ്ത ഹരജിയിലാണ് കയ്പമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ വിധിയായത്. വിവാഹ ആവശ്യത്തിനായി 350 രൂപക്കാണ് ഹാൾ ബുക്ക് ചെയ്തത്. തുടർന്ന് ഹാൾ അനുവദിക്കാനാവില്ലെന്ന് കാട്ടി പഞ്ചായത്ത് അധികൃതർ കത്ത് നൽകി. കൂടുതൽ തുക കൊടുത്ത് ഓഡിറ്റോറിയം ബുക്ക് ചെയ്യേണ്ട അവസ്ഥയുണ്ടായതിനെ തുടർന്നാണ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. പഞ്ചായത്ത് അധികൃതരുടെ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് 5000 രൂപ നഷ്ടപരിഹാരവും ചെലവിലേക്ക് 2000 രൂപയും നൽകാൻ പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷീന, എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങുന്ന ഉപഭോക്തൃ ഫോറമാണ് വിധി പുറപ്പെടുവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.