പൊലീസുകാരനെ ഇടിച്ച കാർ പിടികൂടി

തൃശൂര്‍: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ കാര്‍ പിടികൂടി. എം.ജി. റോഡിലെ കോട്ടപ്പുറത്തുവെച്ച് ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ ഗിരീഷിനെയാണ് കാർ ഇടിച്ചത്. ഇദ്ദേഹം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറും രണ്ടുപേരെയും സ്വരാജ് റൗണ്ടിൽ പാർക്കിന് സമീപത്ത് നിന്ന കൺട്രോൾ റൂം പൊലീസ് പിടികൂടി ട്രാഫിക് സ്റ്റേഷനിലെത്തിച്ചിരുന്നു. എന്നാൽ കേസെടുക്കാതിരുന്നത് വിവാദമായതോടെയാണ് മണ്ണുത്തി പൊലീസിന് വിവരം കൈമാറി കേസെടുത്ത് വിട്ടയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.