'മെക്ക' ജില്ല കമ്മിറ്റി യോഗം

തൃശൂർ: മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ (മെക്ക) ജില്ല കമ്മിറ്റി യോഗവും തലപ്പിള്ളി താലൂക്ക് കൺവെൻഷനും സംസഥാന ട്രഷറർ സി.ബി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. താജ്മഹലി​െൻറ മഹത്തായ പൈതൃകത്തെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. റോഹിങ്ക്യൻ അഭയാർഥികളോട് യോഗം െഎക്യദാർഢ്യം പ്രഖ്യാപിച്ചു. മീസിൽസ് - റുബെല്ല പ്രതിരോധ കുത്തിവെപ്പ് പ്രചാരണ പരിപാടികൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഫനോക്ക് എൻജിനീയർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉമർ മുള്ളൂർക്കരയെ ആദരിച്ചു. ജില്ല ട്രഷറർ എ. അബ്ദുൽ വഹാബ്, സെക്രട്ടറി എം.കെ. മുഹമ്മദ് നജീബ്, അബ്ദുല്ലത്തീഫ്, എം. അബ്ദുൽ അനീസ്, ഇ.വി. സൈനുദ്ദീൻ, സലിം കേച്ചേരി, ടി.എം. ഗഫൂർ, സക്കീർ ഹുസൈൻ, കെ.എൻ.എ. ബക്കർ, ഗഫൂർ സാഹി, ഷറഫുദ്ദീൻ വരവൂർ, ഹുസൈൻ പാഞ്ഞാൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.