' മാള: പൊലീസ് സേനയും പെണ്‍കുട്ടികള്‍ പ്രവര്‍ത്തന മേഖലയാക്കണമെന്ന് സിറ്റി പൊലീസ് കമീഷണർ രാഹുല്‍ ആര്‍. നായര്‍ പറഞ്ഞു. മാള കാര്‍മല്‍ കോളജില്‍ മോട്ടിവേഷന്‍ പരിപാടിയായ ഇന്‍സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതര മേഖലകളില്‍ ഉള്ളതുപോലെ പ്രവര്‍ത്തന സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്ക് പൊലീസ് സേനയിലും ഉണ്ട്. സിവില്‍ സര്‍വിസില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും അദ്ദേഹം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. സി.ലിജൊ അധ്യക്ഷത വഹിച്ചു. സ്്റ്റുഡൻറ് അഡ്വൈസര്‍ എം.വി. മേരി, ലക്ഷ്മി സലിം, കോളജ് യൂനിയന്‍ ചെയര്‍പേഴ്സന്‍ ഫാത്തിമ ജുമാന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.