കൊടുങ്ങല്ലൂർ: എ.അയ്യപ്പൻ കവിത പഠനകേന്ദ്രം ട്രസ്റ്റിെൻറ 'കാവ്യോത്സവം 2017 ' കോട്ടപ്പുറം ആംഫി തിയറ്ററിൽ കാവ്യാർച്ചനയോടെ തുടക്കമായി. പ്രഫ. സതീശൻ ഉദ്ഘാടനം ചെയ്തു. രാധിക സനോജ് അധ്യക്ഷത വഹിച്ചു. നിധിൻ ശ്രീനിവാസെൻറ 'സോളോ പെർഫോമൻസ്' ആകർഷകമായി. 21ന് രാവിലെ വികാസ് ഒാഡിറ്റോറിയത്തിൽ കവിയും, ആന്ധ്ര സർക്കാർ ലിറ്റററി അഡ്വൈസറുമായ എഴുത്തുകാരി പത്മജ അയ്യങ്കാർ കാവ്യോത്സവം ഉദ്ഘാടനം ചെയ്യും. മലയാള സർവകലാശാല വി.സിയും എ.അയ്യപ്പൻ കവിത പഠനകേന്ദ്രം ചെയർമാനുമായ കെ. ജയകുമാർ അധ്യക്ഷത വഹിക്കും. തുടന്ന് നടക്കുന്ന സംസ്ഥാനതല കവിത ശിൽപശാലയിൽ 'കവിതയും ആസ്വാദനവും' എന്ന വിഷയത്തിൽ ഡോ. ഡൊമിനിക്ക് ജെ.കോട്ടൂർ പ്രഭാഷണം നടത്തും. രണ്ടിന് പ്രശസ്ത കവികൾ പെങ്കടുക്കുന്ന കവി സമ്മേളനം നടക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത കവി നിർമല പിള്ള വിശിഷ്ടാതിഥിയായിരിക്കും. 'അലഞ്ഞ്തിരിയുന്നരുടെ കവിത' എന്ന വിഷയത്തിൽ ആലേങ്കാട് ലീലാകൃഷ്ണൻ 'എ. അയ്യപ്പൻ സ്മാരക പ്രഭാഷണം നടത്തും. ഡോ. എം. കൃഷ്ണൻ നമ്പൂതിരി പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.