തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഡിസംബർ 13ന് ആഘോഷിക്കും. നിറമാലയടക്കം മാസംമുഴുവൻ നീളുന്ന പരിപാടികളാണ് നടക്കുക. ഡിസംബർ എട്ടിന് നൃത്തോത്സവവും ഒമ്പത്, 10, 11 തീയതികളിൽ സംഗീതോത്സവവും നടക്കും. 12ന് രാവിലെ എട്ടിന് ചേപ്പാട് വാമനൻ നമ്പൂതിരി നയിക്കുന്ന പഞ്ചരത്ന കീർത്തനാലാപനത്തോടെ സംഗീതോത്സവം സമാപിക്കും. സംഗീതോത്സവത്തിൽ പങ്കെടുക്കുന്നവർ നവംമ്പർ 15ന് മുമ്പ് മാനേജർ, തൃപ്രയാർ ദേവസ്വം, പി.ഒ. വലപ്പാട് എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.