തലശ്ശേരി–മൈസൂര്‍ റെയില്‍വേ പാത: വീണ്ടും സാധ്യതാപഠനം നടത്താന്‍ തീരുമാനം

തിരുവനന്തപുരം: തലശ്ശേരി–മൈസൂര്‍ റെയില്‍പാത സംബന്ധിച്ചു വീണ്ടും സാധ്യതാപഠനം നടത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള റെയില്‍വേ െഡവലപ്മ​െൻറ് കോര്‍പറേഷന്‍ ലിമിറ്റഡി​െൻറ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 2013–14 ല്‍ തലശ്ശേരി–മൈസൂര്‍ പാതയുടെ അലൈന്‍മ​െൻറ് റെയില്‍വേ തയാറാക്കിയിരുന്നെങ്കിലും വനമേഖലയിലൂടെ കടന്നു പോകുന്നതായതിനാല്‍ പാതയുടെ നിര്‍മാണം തല്‍ക്കാലത്തേക്കു മരവിപ്പിച്ചിരുന്നു. സംരക്ഷിത വനമേഖലയിലൂടെ കടന്നുപോകുന്നതാണ് നിര്‍ദിഷ്ട പാത എന്നതിനാല്‍ അനുമതി ലഭ്യമാകില്ല എന്നുറപ്പായതിനെ തുടര്‍ന്നാണ് പദ്ധതി മരവിപ്പിച്ചത്. എന്നാല്‍, പരമാവധി വനമേഖല ഒഴിവാക്കിക്കൊണ്ട് അലൈന്‍മ​െൻറ് തയാറാക്കുന്നതിനായി വീണ്ടും സാധ്യതാപഠനം നടത്താന്‍ െവള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു. കേരളം, കര്‍ണാടക എന്നിവിടങ്ങളിലൂടെയാണ് നിര്‍ദിഷ്ട പാത കടന്നുപോകുന്നത് എന്നതിനാല്‍ കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ അടുത്ത മാസം യോഗം ചേരും. ഇതിനുശേഷമാകും സാധ്യതാപഠനം നടത്തുക. റെയില്‍വേക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളായ ഡി.എം.ആർ.സി, കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ്, മുംബൈ റെയില്‍ വികാസ് നിഗം ലിമിറ്റഡ് എന്നീ ഏജന്‍സികളില്‍ ആരെയെങ്കിലുമാകും പഠനത്തിനായി തെരഞ്ഞെടുക്കുക. വനമേഖലയിലൂടെ പാതയായതിനാല്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനായിരിക്കും സാധ്യത കൂടുതല്‍. ദീര്‍ഘകാല കാഴ്ചപ്പാടോടുകൂടി തിരുവനന്തപുരം കാസർകോട് റൂട്ടില്‍ ഒരു റെയില്‍വേ ലൈന്‍ കൂടി സ്ഥാപിക്കുന്നതു സംബന്ധിച്ച ദീര്‍ഘകാല പദ്ധതിയെക്കുറിച്ച് പഠനം നടത്താനും യോഗം തീരുമാനിച്ചു. റൂട്ടിലെ റെയില്‍ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഇതിനു പുറമേ, വിഴിഞ്ഞം തുറമുഖത്തെ കന്യാകുമാരി–തിരുവനന്തപുരം ലൈനുമായി ബന്ധിപ്പിക്കുന്നതിനുള്ള വിഴിഞ്ഞം–ബാലരാമപുരം ലൈനി​െൻറ തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രാഥമിക പഠനം നേരത്തേ നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.