പടക്കശാലയിലെ പൊട്ടിത്തെറി: നാലുപേർകൂടി മരിച്ചു

പടക്കശാലയിലെ പൊട്ടിത്തെറി: നാലുപേർകൂടി മരിച്ചു ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറിൽ അനധികൃത പടക്കശാലയിലുണ്ടായ വൻ പൊട്ടിത്തെറിയിൽ നാലുപേർ കൂടി മരിച്ചതോടെ മരണസംഖ്യ പത്തായി. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ആറുപേർ സംഭവസ്ഥലത്ത് മരിച്ചിരുന്നു. പരിേക്കറ്റ മറ്റു അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാെണന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു വീട്ടിലാണ് പടക്കശാല പ്രവർത്തിച്ചിരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നവീൻ പട്നായിക് രണ്ടുലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന് കാരണമായവർക്കെതിരെ കർശന നടപടിയെടുക്കാനും നിർദേശിച്ചു. ലൈസൻസ് ഇല്ലാത്ത പടക്കശാലകളാണ് പ്രവർത്തിച്ചിരുന്നതെന്ന് ബാലസോർ കലക്ടർ പ്രമോദ് കുമാർ ദാസ് പറഞ്ഞു. പടക്കശാലക്കെതിരെ നടപടിയെടുക്കാത്തതിന് ബഹബലപുർ പൊലീസ് സ്റ്റേഷനിലെ സന്തോഷ് ബെഹ്റയെ സസ്പെൻഡ് ചെയ്തു. അപകടകാരണം വ്യക്തമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.