കൊടുങ്ങല്ലൂർ: തീ പടർത്തിയ ചിന്തകളുടെയും ഒാർമകളുടെയും വേലിയേറ്റത്തിൽ എം.എൻ. വിജയൻ സ്മരണ. പ്രവാചകനെന്നപോലെ വിജയൻമാഷ് നൽകിയ മുന്നറിയിപ്പുകൾ ശരിയായി ഭവിക്കുന്നതിെൻറ വിഹ്വലതകളും ആശങ്കകളും പങ്കുവെച്ച സമ്മേളനം വൈകാരിവുമായിരുന്നു. വേർപാടിെൻറ പത്താം വർഷത്തിൽ എം.എൻ. വിജയൻ പഠനകേന്ദ്രമാണ് 'അസാന്നിധ്യത്തിെൻറ പത്ത് വർഷങ്ങൾ' എന്ന പേരിൽ അനുസ്മരണം സംഘടിപ്പിച്ചത്. ഇന്ത്യയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ദേശീയത യഥാർഥത്തിൽ ദേശ-രാഷ്ട്ര സങ്കൽപ്പത്തിന് വിരുദ്ധമാണെന്ന് 'ഗൗരിലേങ്കഷിെൻറ കാലത്തെ ഇന്ത്യ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. ദേശീയതയെ പുതിയ പരിപ്രേക്ഷ്യം നൽകി ഹിംസാത്മക തലത്തിലേക്ക് വളർത്തിക്കൊണ്ടുവരികയാണ് സംഘ്പരിവാർ. രാജ്യത്തിെൻറ ബഹുസ്വരതയെ ഏകമാന സങ്കൽപ്പങ്ങൾെകാണ്ട് ഇല്ലാതാക്കാനാണ് ശ്രമം. ഗോധ്ര കലാപം ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ചവിട്ട് പടിയാക്കുകയായിരുന്നു മോദിയെന്നും പശുക്കളുടെ പേരിൽ ആളുകൾ കൊല്ലപ്പെടുന്നത് അതിെൻറ തുടർച്ചയാെണന്നും അദ്ദേഹം പറഞ്ഞു. 'എം.എൻ. വിജയെൻറ സാമൂഹിക വിമർശനം' എന്ന വിഷയം േഡാ. ആസാദും 'എം.എൻ. വിജയെൻറ സാഹിത്യനിരൂപണം' ആലേങ്കാട് ലീലാകൃഷ്ണനും അവതരിപ്പിച്ചു. ഇസാബിൻ അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. യു.ടി. േപ്രംനാഥ് സ്വാഗതം പറഞ്ഞു. എം.എസ്. ബനേഷിെൻറ കവിതാസമാഹാരം 'നല്ലയിനം പുലയ അച്ചാറുകൾ' നടൻ ഇർഷാദ് പ്രകാശനം ചെയ്തു. ഡോ. ജി. ഉഷാകുമാരി ഏറ്റുവാങ്ങി. പൊതുസമ്മേളനത്തിൽ ജോജി അധ്യക്ഷത വഹിച്ചു. 'ഫാഷിസത്തിെൻറ വഴികൾ' എന്ന വിഷയത്തിൽ കെ.എം. സീതി അനുസ്മരണ പ്രഭാഷണം നടത്തി. ടി.എ. ഇക്ബാൽ സ്വാഗതവും പി.കെ. നൂറുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.