ആദൂർ പമ്പ് ഹൗസിൽ റീത്ത് വെച്ച് പ്രതിഷേധം

എരുമപ്പെട്ടി: പ്രവർത്തനം നിലച്ച് ഒരു വർഷം കഴിഞ്ഞിട്ടും നന്നാക്കാത്തതിനെതിരെ ആദൂർ പമ്പ് ഹൗസിന് മുകളിൽ പുഷ്പചക്രം വെച്ച് പ്രതിഷേധിച്ചു. ആദൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് സമരം നടത്തിയത്. കോൺഗ്രസ് ജില്ല സെക്രട്ടറി വി.കെ. രഘു ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ് കുട്ടി, റഹീം ആദൂർ, സുനിൽ കരുവള്ളി എന്നിവർ നേതൃത്വം നൽകി. ഫിലിം ക്ലബ് ഉദ്ഘാടനം എരുമപ്പെട്ടി: നെല്ലുവായ് ഗ്രാമീണ വായനശാല നേതൃത്വത്തിൽ ഫിലിം ക്ലബ് ഉദ്ഘാടനവും ഫിലിം ഫെസ്റ്റിവലും നടന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ റഷീദ് പാറക്കൽ മുഖ്യാതിഥിയായി. വായനശാല പ്രസിഡൻറ് എൻ.ബി. ബിജു അധ്യക്ഷത വഹിച്ചു. നെല്ലുവായിലെ ചലച്ചിത്ര പ്രവർത്തകരായ അരവിന്ദ് നെല്ലുവായ്, ഉണ്ണി അരിയന്നൂർ, സുശാന്ത് എന്നിവരെ ആദരിച്ചു. റഷീദ് എരുമപ്പെട്ടി, ഫിലിം ക്ലബ് കോഒാഡിനേറ്റർ പി.സി. അബാൽ മണി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും പ്രദീപ് നമ്പീശൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.