ചാലക്കുടി: രാഷ്ട്രീയ പ്രേരിതമായി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്ത നഗരസഭ അധ്യക്ഷയുടെ നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭയുടെ പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കും. നഗരസഭയിലെ പൊതുമരാമത്ത്, ആരോഗ്യവിഭാഗങ്ങളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്ന് പ്രതിപക്ഷപാര്ലമെൻറ് പാര്‍ട്ടി യോഗം വിലയിരുത്തി. ഇതുമൂലം പൊതുജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ആരോഗ്യ വിഭാഗത്തിലെ ഇന്‍സ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തതോടെ ഈ വിഭാഗത്തിെൻറ പ്രവര്‍ത്തനം സ്തംഭിച്ചു. നഗരം ചീഞ്ഞു നാറുകയാണെന്ന് അവര്‍ ആരോപിച്ചു. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയില്‍ വാട്‌സ് ആപ്പില്‍ സന്ദേശം പങ്കുവെച്ചുവെന്ന് ആരോപിച്ചാണ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തത്. കോണ്‍ഗ്രസ് അനുകൂല സംഘടനയിൽപെട്ടതിനാലാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. രാഷ്ട്രീയ പ്രേരിതമായ ഈ നടപടി എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിെൻറ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് ചെയര്‍പേഴ്‌സന്‍ ഉറപ്പു നല്‍കിയതായി പ്രതിപക്ഷം പറഞ്ഞു.13ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചുവെങ്കിലും പിന്നീട് യോഗം റദ്ദാക്കുകയായിരുന്നു. ചെയര്‍പേഴ്‌സനും ഭരണപക്ഷത്തെ ചിലരും നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചും നഗരസഭയിലെ ഭരണസ്തംഭനത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷം പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു. വീണ്ടും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരാന്‍ നോട്ടീസ് നല്‍കും. പ്രതിപക്ഷ അംഗങ്ങളായ വി.ഒ. പൈലപ്പന്‍, ഷിബു വാലപ്പന്‍, കെ.വി. പോള്‍, ബിജു എസ്. ചിറയത്ത്, ജോയ് ചാമവളപ്പില്‍, ജിയോ കിഴക്കുംതല, എം.പി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.