മുതുവറയിലെ ടൈൽ വിരിക്കൽ: പണി പൂർത്തിയാവും മുമ്പേ വാഹനങ്ങൾ ഓടിത്തുടങ്ങി

തൃശൂർ: കോൺക്രീറ്റ് ടൈൽ വിരിക്കുന്നത് പകുതിയിലെത്തിയ മുതുവറയിലെ റോഡിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. റോഡിെല കുഴികളിൽ മെറ്റലും കരിങ്കൽപൊടിയും നികത്തിയാണ് വാഹനങ്ങൾക്ക് വഴിയൊരുക്കിയത്. ഔദ്യോഗികമായി ഈ വഴി ഗതാഗതത്തിന് അനുയോജ്യമായില്ലെങ്കിലും വാഹനങ്ങൾ ഓടിത്തുടങ്ങിയത് വലിയ കുരുക്കിന് പരിഹാരമായി. മുതുവറ പമ്പ് മുതല്‍ മോസ്‌കോ റോഡ് വരെയുള്ള 120 മീറ്ററാണ് ടൈൽ വിരിച്ചത്. മറ്റുഭാഗങ്ങളിലെ പ്രവൃത്തി അടുത്ത ദിവസം തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.