തൃശൂർ: സംസ്ഥാനത്ത് പ്രതിവർഷം വിപണിയിൽ എത്തുന്ന ഒന്നര ലക്ഷം അലോപ്പതി മരുന്നിൽ ഗുണനിലവാര പരിശോധന നടക്കുന്നത് 6,000 എണ്ണത്തിൽ മാത്രം. ഇതിെൻറ ഫലം വരാൻ ആറുമാസം കാത്തിരിക്കുകയും വേണം. ഫലം വരുേമ്പാഴേക്കും പുതുതായി വന്ന മരുന്നുകൾ പൂർണമായി വിറ്റുതീരും. ദേശീയ ഡ്രഗ് സർവേ റിപ്പോർട്ട് അനുസരിച്ച് പൊതുമേഖലയിൽ നിന്നുള്ള മരുന്നുകളാണ് ഗുണനിലവാരത്തിൽ ഏറെ പിറകിൽ. ചില്ലറ വിൽപനശാലകളിൽ വിറ്റഴിയുന്ന 1.97 ശതമാനം മരുന്നുകളും ഗുണനിലവാരമില്ലാത്തവയാണെന്ന് റിപ്പോർട്ട്. 1961ലാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാനത്ത് നിലവിൽ വരുന്നത്. കാലോചിതമായി വകുപ്പിൽ നവീകരണമോ ഉദ്യോഗസ്ഥ വിന്യാസമോ നടക്കുന്നില്ല. ഏറെക്കാലം ഒഴിഞ്ഞുകിടന്ന ഡ്രഗ്സ് കൺട്രോളർ തസ്തികയിൽ നിയമനം നടത്തിയത് പോലും ഇൗയടുത്താണ്. ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ കുറവും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ജില്ലകളിൽ ഡ്രഗ്സ് ഇൻസ്പെക്ടർമാരാണ് മരുന്നുകടകൾ പരിശോധിക്കേണ്ടത്. ഒരു ഇൻസ്പെക്ടർ 800 മരുന്നുകടകൾ വരെ പരിശോധിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ട്തന്നെ പരിശോധന എങ്ങുമെത്തുന്നില്ല. നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് മരുന്നുകളുടെ ഗുണപരിശോധന കേന്ദ്രങ്ങളുള്ളത്. രണ്ടു കേന്ദ്രങ്ങളിലുമായി പ്രതിവർഷം 6,000 മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാം. മൂന്നാമത്തെ പരിശോധനകേന്ദ്രത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ തൃശൂരിൽ ഇഴഞ്ഞുനീങ്ങുകയാണ്. ഇതുകൂടി വന്നാലും 10,000 മരുന്നുകളുടെ പരിശോധന മാത്രമേ നടക്കൂ. കോഴിക്കോട്ടും കോന്നിയിലും പരിശോധനകേന്ദ്രങ്ങൾ പ്രഖ്യാപിച്ചുവെങ്കിലും സ്ഥലം ഏറ്റെടുക്കൽ അല്ലാതെ തുടർപ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ല. മുഴുവൻ ജില്ലകളിലും പരിശോധനകേന്ദ്രങ്ങൾ ഒരുക്കാതെ വിപണിയിൽ എത്തുന്ന മരുന്നിെൻറ ഗുണനിലവാരം ഉറപ്പാക്കാനാവില്ല. തൃശൂരിലെ പരിശോധനകേന്ദ്ര നിർമാണം ഇഴയുന്നു തൃശൂർ: മരുന്നു ഗുണനിലവാര പരിശോധനക്ക് വടക്കൻ ജില്ലകൾക്ക് ആശ്രയിക്കാവുന്ന തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ ഒരുക്കുന്ന മൂന്നാമത്തെ പരിശോധനകേന്ദ്രത്തിെൻറ നിർമാണം ഇഴയുന്നു. 2014 ജൂൺ 22ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് കേന്ദ്രത്തിെൻറ തറക്കല്ലിട്ടത്. 18മാസത്തിനകം പ്രവർത്തനസജ്ജമാക്കുമെന്ന് അറയിച്ചുവെങ്കിലും 2015ഡിസംബറോടെയാണ് നിർമാണം തുടങ്ങാനായത്. മെഡിക്കൽ കോളജ് അങ്കണത്തിൽ വളപ്പായ-തങ്ങാലൂർ റോഡിനോട് ചേർന്ന് 16,300 ചതുരശ്രഅടിയിൽ കെട്ടിടനിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. സർക്കാർ ആവശ്യപ്പെട്ട പ്രകാരം 79 തസ്തിക സൃഷ്ടിക്കണമെന്ന റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. എന്നാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. പരിശോധന ഉപകരണങ്ങൾ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനും അഞ്ചുകോടി രൂപയും വേണ്ടതുണ്ട്. നിർമാണ പ്രവർത്തനങ്ങൾ അവസാനിക്കുന്നതോടെ പരിശോധന ഉപകരണങ്ങൾ സ്ഥാപിക്കാൻ നടപടിയുണ്ടാവണം. നിലവിൽ കാസർകോട് മുതൽ തൃശൂർവരെയും എറണാകുളവും സമീപജില്ലകളും എറണാകുളത്തെ പരിശോധനകേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.