Posted On
date_range Updated On
date_range യുവാവിൽനിന്ന് രണ്ട് കോടി തട്ടിയയാൾ പിടിയിൽ
ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി സ്വദേശിയില്‍നിന്ന് രണ്ട് കോടിയോളം തട്ടിയ കേസില്‍ ആലപ്പുഴ സ്വദേശി പൂജപറമ്പില്‍ വീട്ടില്‍ ചിരാഗിനെ (28) ഇരിങ്ങാലക്കുട സി.ഐ എം.കെ. സുരേഷും സംഘവും അറസ്റ്റ് ചെയ്തു. യുണിക്കല്‍ ഇന്‍വെസ്റ്റ്മെൻറ് എന്ന കമ്പനിയില്‍ പോളിസി ചേര്‍ന്നാല്‍ അമിതലാഭം ലഭിക്കുമെന്ന് പറഞ്ഞാണ് കളപുരയ്ക്കല്‍ വീട്ടില്‍ കിരണില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയത്. പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് പ്രതി ഗള്‍ഫിലേക്ക് രക്ഷപെടാന്‍ ശ്രമിച്ചെങ്കില്ലും ഇരിങ്ങാലക്കുട പൊലീസ് എയര്‍പോര്‍ട്ടുകളില്‍ ലുക്ക് ഔട്ട് നോട്ടിസ് നല്‍കിയിരുന്നതിനാല്‍ രക്ഷപെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് മുംബൈയില്‍നിന്ന് പ്രതി നാട്ടില്‍ വരുന്നതറിഞ്ഞ് പൊലീസ് വലയിലാക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തില്‍ ഇരിങ്ങാലക്കുട എസ്.ഐ കെ.എസ്. സുശാന്ത്, എ.എസ്.ഐ സി.കെ. സുരേഷ്, സീനിയര്‍ സി.പി.ഒമാരായ പി.കെ. ബാബു, മുരുകേഷ് കടവത്ത്, സി.പി.ഒമാരായ പി.കെ. മനോജ്, എ.കെ. മനോജ് എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.