നാലുമാസത്തിനകം മൃഗസംരക്ഷണ വകുപ്പിൽ എട്ട്​ സ്​ഥലംമാറ്റങ്ങൾ; സ്​ഥലംമാറ്റ മാർഗനിർ​േദശങ്ങൾ അട്ടിമറിച്ചു

തൃശൂർ: ഗവ. ജീവനക്കാരുടെ സ്ഥലംമാറ്റ മാർഗനിർേദശങ്ങൾ മൃഗസംരക്ഷണ വകുപ്പ് അട്ടിമറിച്ചു. നാലുമാസത്തിനകം എട്ട് സ്ഥലംമാറ്റ ഉത്തരവിറക്കിയാണ് നിർദേശങ്ങൾ കാറ്റിൽപറത്തിയത്. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ അഴിമതിയും രാഷ്ട്രീയ വിരോധവും സ്വജനപക്ഷപാതവും ഇല്ലാതാക്കാൻ മാർഗനിർേദശം ഉണ്ടാക്കുമെന്നും അതനുസരിച്ചാവും സ്ഥലംമാറ്റങ്ങൾ എന്നുമായിരുന്നു എൽ.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞത്. ഇതനുസരിച്ച് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രഹസനമാക്കി ഭരണകക്ഷി യൂനിയ​െൻറ താൽപര്യപ്രകാരമാണ് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നത്. ജീവനക്കാർക്കിടയിൽ 'നയിപ്പ് കൂലി' എന്ന പേരിൽ അറിയപ്പെടുന്ന 'കൈമടക്ക്' ഇൗടാക്കി അതത് ഭരണകക്ഷി നേതാക്കളാണ് സ്ഥലം മാറ്റം നിയന്ത്രിച്ചിരുന്നത്. മാർഗനിർദേശങ്ങൾ വരുന്നതോെട ഇൗ പ്രവണതക്ക് അന്ത്യം കുറിക്കുമെന്നായിരുന്നു എൽ.ഡി.എഫ് വാഗ്ദാനം. ഫെബ്രുവരി 25നാണ് മാർഗനിർേദശം പുറത്തിറങ്ങിയത്. ഏപ്രിൽ-മേയ് മാസങ്ങളിൽ പൊതു സ്ഥലംമാറ്റ ഉത്തരവ് ഇറക്കണമെന്നും വ്യവസ്ഥവെച്ചു. അതിനുേശഷം സ്ഥലംമാറ്റണമെങ്കിൽ അത് പൊതു താൽപര്യപ്രകാരമോ അനുകമ്പാർഹമായ കാരണങ്ങളാേലാ ആകണമെന്ന് മാർഗ നിർദേശത്തിലുണ്ട്. അതുപ്രകാരം മേയ് രണ്ടിന് പൊതു സ്ഥലംമാറ്റത്തി​െൻറ കരട് പട്ടിക പുറത്തിറങ്ങി. അതിൽ ആക്ഷേപങ്ങൾ കേട്ടശേഷം മേയ് 29ന് 258 പേരെ സ്ഥലംമാറ്റി. 10 പേരെ സീനിയോറിറ്റി പട്ടികയിൽ ഉൾപ്പെടുത്തി. ഏതെങ്കിലും ഒഴിവ് വന്നാൽ ഇൗ പട്ടികയിൽ നിന്നുള്ളവർക്കാവും പ്രഥമ പരിഗണന എന്ന നിലക്കായിരുന്നു അത്. അതിനുശേഷം കഴിഞ്ഞമാസം 28 വരെ ഏഴ് സ്ഥലംമാറ്റ ഉത്തരവുകളിറങ്ങി. പൊതു സ്ഥലംമാറ്റത്തിനു ശേഷം 174 പേരെയാണ് മാറ്റിയത്. ഇതത്രയും ഭരണകക്ഷി യൂനിയ​െൻറ സമ്മർദങ്ങൾക്ക് വിധേയമായിട്ടായിരുന്നു. 'നയിപ്പ് കൂലി'യും ഇതിനു പിന്നിലുണ്ടെന്ന് ജീവനക്കാർ ആരോപിക്കുന്നു. അതേസമയം, സീനിയോറിറ്റി പട്ടികയിലുള്ളവരെ ഇതുവരെ പരിഗണിച്ചിട്ടില്ല. കഴിഞ്ഞമാസം 28ന് രണ്ട് സ്ഥലംമാറ്റ ഉത്തരവാണ് പുറത്തിറങ്ങിയത്. അതിലൊന്ന് 'തിരുത്തൽ' ഉത്തരവായിരുന്നു. മുതിർന്ന ഭരണകക്ഷി നേതാവി​െൻറ പേഴ്സനൽ സ്റ്റാഫി​െൻറ ഭാര്യയെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കിയാണ് രണ്ടാം ഉത്തരവിറങ്ങിയത്. ഇതി​െൻറ കൂട്ടത്തിൽ 17 പേരെക്കൂടി സ്ഥലം മാറ്റി. സ്ഥലംമാറ്റ ഉത്തരവ് ഇനിയും ഇറങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT