സംസ്​ഥാനത്ത് ഇൻറർനാഷനൽ ആയൂർവേദ റിസർച്​ ഇൻസ്​റ്റിറ്റ്യൂട്ട്​ സ്​ഥാപിക്കും-: മന്ത്രി

തൃശൂർ: സംസ്ഥാനത്ത് ഇൻറർ നാഷനൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രാമവർമ ജില്ല ആയുർവേദ ആശുപത്രി സമന്വയ സ്പെഷാലിറ്റി ബ്ലോക്കി​െൻറയും ക്ഷാരസൂത്ര ക്ലിനിക്കി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തൃശൂരിലെ ആയുർവേദ സ്പോർട്സ് മെഡിസിൻ സമുച്ചയം ഉടൻ പണി പൂർത്തിയാക്കി ചികിത്സ ആരംഭിക്കും. സർക്കാർ ആശുപത്രികളെ രോഗീ സൗഹൃദവും ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ച് ഹൈടെക്കും ആക്കും. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിൽ 25 എണ്ണത്തി​െൻറ പണി പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ആശുപത്രി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സി.എൻ. ജയദേവൻ എം.പി നിർവഹിച്ചു. മേയർ അജിത ജയരാജൻ ആരോഗ്യ എക്സ്പോ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT