അഴീക്കോട്-^മുനമ്പം ജങ്കാർ: കായലിൽ നീന്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം; നീന്തലിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ഏഴുപേരെ തീരദേശ പൊലീസ്​ രക്ഷിച്ചു

അഴീക്കോട്--മുനമ്പം ജങ്കാർ: കായലിൽ നീന്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം; നീന്തലിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ഏഴുപേരെ തീരദേശ പൊലീസ് രക്ഷിച്ചു അഴീക്കോട്: അഴീക്കോട്--മുനമ്പം ജങ്കാർ സർവിസ് പുനരാരംഭിക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കായലിൽ നീന്തി പ്രതിഷേധിച്ചു. നീന്തലിനിടെ ശരീരം കുഴഞ്ഞ് അസ്വാസ്ഥ്യം അനുഭവപ്പെട്ട ഏഴുപേരെ തീരദേശ പൊലീസ് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എൻ.എസ്. സലീമുദ്ദീൻ, ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ, നിയോജക മണ്ഡലം പ്രസിഡൻറ് ടി.കെ. നസീർ, മണ്ഡലം പ്രസിഡൻറ് പി.എ. മനാഫ്, വി.എ. ജലീൽ, പി.എ. അൻവർ, നൗഷാദ് മതിലകം എന്നിവരെയാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച രാവിലെ 11-നായിരുന്നു സമരം. ഒമ്പത് പ്രവർത്തകരാണ് കായലിന് കുറുകെ ഫെറിചാൽ നീന്തിയത്. ശക്തമായ ഒഴുക്കുള്ളതിനാൽ അപകടാവസ്ഥ കണക്കിലെടുത്ത് പൊലീസ് സുരക്ഷ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. കായലി​െൻറ പകുതി പിന്നിടും മുേമ്പ തളർന്ന ഇവരെ തീരദേശ പൊലീസി​െൻറ ബോട്ടിൽ കരക്കെത്തിക്കുകയായിരുന്നു. ആറു മാസം പിന്നിട്ടിട്ടും ജങ്കാർ സർവിസ് പുനരാരംഭിക്കാത്ത ജില്ല പഞ്ചായത്തി​െൻറയും എം.എൽ.എയുടെയും അനാസ്ഥ ആരോപിച്ചാണ് സമരം സംഘടിപ്പിച്ചതെന്ന് ഉദ്ഘാടനം നിർവഹിച്ച സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ, പി.എ. മനാഫ്, പി.എസ്. താഹിർ, പി.പി. ജോൺ, ശോഭ സുബിൻ എന്നിവർ സംസാരിച്ചു. മേനോൻ ബസാറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് പി.ബി. സുനീർ, ടി.കെ. നസീർ, പി.എ. കരുണാകരൻ, പി.കെ. ഷംസുദ്ദീൻ, പി.എസ്. താഹിർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT