പ്രായവും ക്ഷീണവും മറന്നു; അവർ മെ​ട്രോയിൽ ചീറിപ്പറന്നു

കൊച്ചി: പ്രായത്തെയും അവശതയെയും പിന്നിലാക്കി അവർ ഒരു പകൽ മുഴുവൻ മെട്രോ ട്രെയിനിലും ബോട്ടിലും ചീറിപ്പറന്നു. കൈവിട്ട യുവത്വം തിരിച്ചുപിടിച്ചു. കൊച്ചി കായലും ബോട്ട് യാത്രയും അസ്തമയ സൂര്യനുമൊക്കെ വേറിട്ട അനുഭവമാക്കി 70 പിന്നിട്ട 655 േപർ ഒരു ദിനം ആഘോഷിച്ചു. വയോജനദിനത്തോടനുബന്ധിച്ച് പറപ്പൂര്‍ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയാണ് വയോജനങ്ങള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചത്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. 17 ബസുകളിലായാണ് പുറപ്പെട്ടത്. ആലുവയില്‍നിന്ന് ഇടപ്പള്ളി വരെ മെട്രോയില്‍ യാത്ര നടത്തി. എല്ലാവരുടെയും കന്നി മെട്രോ യാത്രയായിരുന്നു. ലുലുമാളും സ​െൻറ് ജോര്‍ജ് പള്ളിയും സന്ദര്‍ശിച്ചു. വികാരി കുര്യാക്കോസ് എരവിമംഗലം സംഘത്തെ സ്വീകരിച്ചു. അവിടെയായിരുന്നു ഉച്ചഭക്ഷണം. തുടര്‍ന്ന് മറൈന്‍ഡ്രൈവില്‍ ബോട്ട് യാത്ര നടത്തി. അമല മെഡിക്കൽ കോളജിലെയും തൃശൂർ സഹകരണ ആശുപത്രിയിലെയും ഡോക്ടർമാരും സ്റ്റാഫും രണ്ട് ആംബുലൻസ് സഹിതം അനുഗമിച്ചിരുന്നെങ്കിലും മെഡിസിൻ ബോക്സുകൾ തുറക്കാതെ മടക്കി. പറപ്പൂർ സ​െൻററിൽ അനിൽ അക്കര എം.എൽ.എ ഉല്ലാസയാത്ര ഉദ്ഘാടനം ചെയ്തു. സാവിത്രി ശങ്കപ്പ ഫ്ലാഗ് ഓഫ് ചെയ്തു. ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡൻറ് സി.ടി. ചേറു അധ്യക്ഷത വഹിച്ചു. ഫാ. പോളി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണവും തോളൂർ പഞ്ചായത്ത് പ്രസിഡൻറ് രാധ രവീന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി. സെക്രട്ടറി പി.ഒ. സെബാസ്റ്റ്യൻ സ്വാഗതവും ട്രഷറർ എ.കെ. അറുമുഖൻ നന്ദിയും പറഞ്ഞു. സ്വീകരണ യോഗം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ഡോ. ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കലക്ടർ ഡോ. എ. കൗശിഗൻ മുഖ്യാതിഥിയായി. സജീവ് മഞ്ഞില സംസാരിച്ചു. 95 വയസ്സായ അടിമശങ്കരനെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.