എസ്​.ബി.​െഎയിൽ അക്കൗണ്ട്​ അവസാനിപ്പിക്കാനും ഇളവ്​

തൃശൂർ: സേവിങ്സ് അക്കൗണ്ട് മിനിമം ബാലൻസ് പരിധിയിലും പിഴയിലും മാറ്റം വരുത്തിയതിനു പിറകെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ അക്കൗണ്ട് അവസാനിപ്പിക്കുന്നവർക്ക് ചുമത്തുന്ന നിരക്കിലും ഇളവ് അനുവദിച്ചു. ഇത് ഞായറാഴ്ച പ്രാബല്യത്തിൽ വന്നു. ഇതുവരെ സേവിങ്സ് അക്കൗണ്ട് അവസാനിപ്പിക്കുന്നവർക്ക് 500 രൂപയും ജി.എസ്.ടിയും ചുമത്തിയിരുന്നു. അക്കൗണ്ട് തുടങ്ങി 14 ദിവസത്തിനകം അവസാനിപ്പിക്കുന്നവരെ മാത്രമാണ് ഇതിൽനിന്ന് ഒഴിവാക്കിയിരുന്നത്. ഇനി ഒരു വർഷത്തിനു മുമ്പ് തുറന്ന അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നവർ ഇൗ നിരക്ക് നൽകേണ്ടതില്ലെന്നാണ് ബാങ്കി​െൻറ അറിയിപ്പ്. അക്കൗണ്ട് തുറന്ന് 14 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ എത്തിയവർ മാത്രം അവസാനിപ്പിക്കാൻ 500 രൂപയും ജി.എസ്.ടിയും നൽകിയാൽ മതി. വിവിധ സേവന നിരക്കുകളും പിഴയും ക്ഷണിച്ചു വരുത്തിയ വിമർശനവും നാൾക്കുനാൾ നിരവധി പേർ അക്കൗണ്ട് അവസാനിപ്പിക്കുന്നതുമാണ് ബാങ്കിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ഒരു വിഭാഗം പറയുേമ്പാൾ െചറുകിട അക്കൗണ്ട് ഉടമകളുടെ എണ്ണം പരമാവധി കുറക്കാൻ അവസരം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് വാദിക്കുന്നവരുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.