മറിഞ്ഞത് ബൈക്കിലും മതിലിലും ഇടിച്ച ശേഷം, കാൽപാദം അറ്റുതൂങ്ങിയ ബൈക്ക് യാത്രികന് അടിയന്തര ശസ്ത്രക്രിയ, തൃശൂർ: ചേറ്റുപുഴ പള്ളിക്ക് സമീപം സ്വകാര്യ ബസ് ബൈക്കിലും മതിലിലും ഇടിച്ച് മറിഞ്ഞ് 28 പേർക്ക് പരിക്ക്. കർമലമാത പള്ളിക്ക് സമീപത്തെ ഇറക്കത്ത് തിങ്കളാഴ്ച വൈകീട്ട് 3.15നാണ് അപകടം. തൃശൂരിൽനിന്ന് മണലൂരിലേക്ക് പോകുന്ന ശ്രേയസ് ബസാണ് മറിഞ്ഞത്. അപകടത്തിൽ കാൽപാദം അറ്റുതൂങ്ങിയ ബൈക്ക് യാത്രികൻ എം.ടി.ഐ റിട്ട. പ്രിന്‍സിപ്പല്‍ അരിമ്പൂര്‍ കുന്നത്തങ്ങാടി കുണ്ടുകുളങ്ങര ജോസിനെ (63) തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ബസിെൻറ സീറ്റിനടിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ മോഹനനെ (53) ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് രക്ഷിക്കാനായത്. പരിക്കേറ്റവരെ ഒളരി മദർ, ചന്ദ്രമതി, വെസ്റ്റ്ഫോർട്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാമവർമപുരം കിഴക്കേടത്ത് അജിത്ത്പ്രസാദ് (55), ഭാര്യ ശ്യാമകുമാരി (50), എറവ് തെക്കേപ്പാട്ട് സജിത (33), പട്ടിക്കാട് പപ്പാരി വീട്ടിൽ സതീഷ് (31), മണലൂർ കാളാട് സേന്താഷ് (47) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ഇടതുവശത്തേക്ക് ഒടിക്കുന്നതിനിടെ ബസ് നിയന്ത്രണം വിടുകയായിരുന്നു. ഇടതുഭാഗത്തുകൂടി പോയ മറ്റൊരു ബൈക്കിൽ ഇടിച്ചതിന് പിന്നാലെ സമീപത്തെ കര്‍മലമാത പള്ളിയുടെ മതിലിൽ ഇടിച്ച് ബസ് മറിയുകയായിരുന്നു. ഒാടിക്കൂടിയ നാട്ടുകാരാണ് പൊലീസും ഫയർഫോഴ്സും എത്തുന്നതിന് മുേമ്പ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. മറിഞ്ഞ ബസിെൻറ വാതിലുകൾ മുകൾ ഭാഗത്തായതിനാൽ യാത്രക്കാരെ പുറത്തിറക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. വെസ്റ്റ് പൊലീസ്, ട്രാഫിക് പൊലീസ്, അഗ്‌നി ശമന ദ്രുത കര്‍മ സേന, അന്തിക്കാട് പൊലീസ് എന്നിവര്‍ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അപകടത്തെത്തുടർന്ന് തൃശൂർ - കാഞ്ഞാണി റൂട്ടിൽ അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. രണ്ടു ക്രെയിനുകൾ കൊണ്ടുവന്ന് ബസ് ഉയര്‍ത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അമിതവേഗത്തിൽ അപകടകരമായി ബസ് ഒാടിച്ചതിന് ഡ്രൈവർെക്കതിരെ ട്രാഫിക് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.