തൃശൂർ: വടക്കേ ബസ് സ്റ്റാൻഡ് പത്തു വർഷത്തേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന് കൈമാറുന്നു. ശോച്യാവസ്ഥയിലായ സ്റ്റാൻഡ് പരിസരം ആറു കോടി ചെലവിൽ നവീകരിച്ച് പരിപാലിക്കുമെന്ന ഉടമ്പടിയിലാണ് കൈമാറ്റം. ബാങ്കും കോർപറേഷനും തമ്മിൽ ഇക്കാര്യത്തിൽ തത്ത്വത്തിൽ ധാരണയായി. ആറിനു ചേരുന്ന കൗൺസിൽ യോഗം വിഷയം ചർച്ചചെയ്യും. സൗത്ത് ഇന്ത്യന്‍ ബാങ്കിെൻറ സാമൂഹിക ഉത്തരവാദിത്ത നിർവഹണത്തിെൻറ (കോര്‍പറേറ്റ് സോഷ്യല്‍ െറസ്പോണ്‍സിബിലിറ്റി) ഭാഗമായാണ് ബസ് സ്റ്റാൻഡ് നവീകരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ സ്റ്റാൻഡും ഉപയോഗശൂന്യമായ കംഫർട്ട് സ്റ്റേഷനുകളും ദിനേന ഇവിെട വന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ദുരിതമാണ്. ഇതിന് ശാശ്വത പരിഹാരം കാണാനാണ് സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടുത്തി വികസന പദ്ധതികളെക്കുറിച്ച് കോർപറേഷൻ ആലോചിച്ചത്. സ്റ്റാൻഡ് ലോകോത്തര നിലവാരത്തിലാക്കുമെന്നാണ് അവകാശവാദം. നിർമാണം ഏറ്റെടുത്ത് നടത്തുന്നത് ബാങ്കായിരിക്കും. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രയാസമോ കാലതാമസമോ നേരിടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. സ്റ്റാൻഡിൽ ബാങ്കിന് ഒഴികെ മറ്റാർക്കും പരസ്യം പ്രദർശിപ്പിക്കാൻ അവകാശമുണ്ടാവില്ല. രണ്ട് എ.ടി.എമ്മുകൾക്കുള്ള സൗകര്യം അനുവദിക്കണം. ഇതിെൻറ വൈദ്യുതിയും മറ്റു െചലവും ബാങ്ക് വഹിക്കും. പരിപാലന ചുമതല കോർപറേഷെൻറയും ബാങ്കിെൻറയും പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിക്കായിരിക്കും. ഹോട്ടൽ, കംഫര്‍ട്ട് സ്റ്റേഷൻ, കിയോസ്കുകള്‍ എന്നിവയില്‍നിന്ന് ലഭിക്കുന്ന തുക ശുചീകരണത്തിന് വിനിയോഗിക്കും. അധികം വേണ്ടിവരുന്ന ചെലവ് ബാങ്ക് വഹിക്കും. ഇതിെൻറ മാസ്റ്റർ പ്ലാൻ ബാങ്ക് കോർപറേഷന് കൈമാറി. കൗൺസിൽ യോഗത്തിൽ പ്ലാനും ധാരണയും ചർച്ചചെയ്യും. കൗൺസിൽ അംഗീകാരം ലഭിച്ചാൽ ഉടൻ നടപടികളിലേക്ക് കടക്കും. മുമ്പ് ഇക്കാര്യം കൗൺസിലിൽ വെന്നങ്കിലും കോൺഗ്രസ് പ്രതിനിധികളുടെ എതിർപ്പിനെ തുടർന്ന് പഠിക്കാൻ സമിതിയെ നിയോഗിച്ചു. സമിതി അനുകൂല നിലപാടാണ് സ്വീകരിച്ചത്. മറ്റ് ബസ് സ്റ്റാൻഡുകളും പൊതു കേന്ദ്രങ്ങളും സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കാനും കോർപറേഷൻ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.