കരൂപ്പടന്ന: സംസ്ഥാന പാതയോരത്ത് അപകടകരമായി വളർന്നു നിൽക്കുന്ന കുറ്റിക്കാടുകൾ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ വെട്ടി മാറ്റി. കരൂപ്പടന്ന പള്ളിനട ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാർഥിക്കൂട്ടമാണ് ശ്രമദാനം നടത്തിയത്. പള്ളിനട മുതൽ സ്കൂൾ ജങ്ഷൻവരെയാണ് ശ്രമദാനം നടത്തിയത്. കോ-ഓഡിനേറ്റർമാരായ സിദ്ദീഖ് പോട്ടത്ത്, ഹസീബ് കെ.വീരാസ, കുഞ്ഞുമോൻ, അയ്യൂബ് കരൂപ്പടന്ന, അൻസിൽ പ്രവർത്തകരായ റിയാസ്, അബൂ താഹിർ, ഇർഫാൻ, ബിലാൽ, ഇജാസ്, ഫാറൂഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.