ചിമ്മിനി ഡാം റോഡരിക് തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കി

ആമ്പല്ലൂര്‍: -കാടുകയറിയ പാലപ്പിള്ളി--ചിമ്മിനി ഡാം റോഡിനിരുവശവും തൊഴിലുറപ്പ് തൊഴിലാളികള്‍ ശുചീകരിച്ചു. അപകടങ്ങള്‍ക്ക് സാധ്യതയേറുന്ന തരത്തില്‍ കാടുകയറിയ 11 കിലോമീറ്ററാണ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് വൃത്തിയാക്കിയത്. റോഡിനിരുവശവും യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ കാടുകയറിയിരുന്നു. വളവുകളും അപകടമേഖലയുമായ ഭാഗങ്ങളില്‍ റോഡി​െൻറ പകുതിയും കാടായി മാറിയ നിലയിലായിരുന്നു. വിനോദ സഞ്ചാരികളുടേതുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് കാടുകയറി നശിച്ചിട്ടും അധികൃതര്‍ നിസ്സംഗത പുലര്‍ത്തുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിരവധി തവണ പൊതുമരാമത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വരന്തരപ്പിള്ളി പഞ്ചായത്തംഗം സജ്‌ന മുജീബി​െൻറ നേതൃത്വത്തില്‍ നാട്ടുകാരും തൊഴിലാളികളും രംഗത്തെത്തിയത്. അറുപതിലേറെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് റോഡി​െൻറ ഇരുവശവും വളര്‍ന്നുനിന്ന പാഴ്ച്ചെടികള്‍ വെട്ടിവൃത്തിയാക്കിയത്. മുന്‍വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയാണ് റോഡ് ശുചീകരിച്ചിരുന്നത്. എന്നാല്‍, തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് കാടുവെട്ടുന്ന പ്രവൃത്തി നീക്കംചെയ്തതോടെ മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ദിനങ്ങള്‍ കുറഞ്ഞു. പാലപ്പിള്ളിയില്‍ നിന്നാരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തംഗം സജീന മുജീബ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.