ആനുകൂല്യവിതരണം മാറ്റിവെച്ചത്‌ പ്രതിഷേധത്തിനിടയാക്കി

തൃശൂർ: കേരള ബില്‍ഡിങ് ആൻഡ് അദര്‍ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ്‌ വെല്‍ഫെയര്‍ ബോര്‍ഡ്‌ വ്യാഴാഴ്ച തൃശൂരില്‍ നടത്താനിരുന്ന ആനുകൂല്യവിതരണം മാറ്റിവെച്ചത്‌ പ്രതിഷേധത്തിനിടയാക്കി. ആനുകൂല്യം കൈപ്പറ്റാനായി അറിയിപ്പ്‌ ലഭിച്ച രണ്ടായിരത്തോളം പേരാണ്‌ തൃശൂര്‍ ടൗണ്‍ഹാളില്‍ എത്തിയത്‌. എന്നാല്‍ ആനുകൂല്യവിതരണ മേള സാങ്കേതിക കാരണങ്ങളാല്‍ 23ലേക്ക്‌ മാറ്റി വെെച്ചന്ന അറിയിപ്പ് കണ്ട്‌ ആനുകൂല്യം വാങ്ങാനെത്തിയവര്‍ ബഹളംവെച്ചു. തൃശൂര്‍ ഈസ്റ്റ് സി.ഐ കെ.സി. സേതുവി​െൻറ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം സ്ഥലത്ത്‌ എത്തി. തുടര്‍ന്ന്‌ നേതാക്കൾ ജില്ല എക്‌സിക്യൂട്ടിവ്‌ ഓഫിസറും പൊലീസുമായി സംസാരിച്ച്‌ വന്നവരെ മടക്കി അയച്ചു. ആനുകൂല്യ വിതരണത്തിന്‌ അഞ്ചുകോടി രൂപ അനുവദിെച്ചന്നും 4,000 പേര്‍ക്കുള്ള ചെക്കുകള്‍ തയാറായെന്നും അറിയിപ്പ്‌ ലഭിച്ചിരുന്നു. വിതരണം മാറ്റിവെച്ച അറിയിപ്പ്‌ കിട്ടാത്തതാണ്‌ പ്രശ്‌നത്തിന്‌ ഇടയാക്കിയത്. തൊഴിലാളി പ്രതിഷേധം കണക്കിലെടുത്ത്‌ സര്‍ക്കാര്‍ പ്രതിനിധികളാരും സ്ഥലത്ത്‌ എത്തിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.