തിരുവനന്തപുരം: മീസില്‍സ് റുബെല്ല വാക്സിനേഷന്‍ തീയതി ഈമാസം 18 വരെ ദീര്‍ഘിപ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരം വാക്സിനേഷന്‍ പദ്ധതി വ്യാഴാഴ്ച സമാപിക്കേണ്ടതായിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ഇതുവരെ 65.87 ശതമാനം കുട്ടികള്‍ മാത്രമാണ് വാക്സിനേഷന്‍ എടുത്തത്. ഈ സാഹചര്യത്തില്‍ 100 ശതമാനം പേരിലും വാക്സിന്‍ എത്തിക്കുന്നതിെൻറ ഭാഗമായാണ് തീയതി നീട്ടുന്നത്. വാക്സിനേഷനില്‍ ഏറെ പിന്നാക്കമായ മലപ്പുറം ജില്ലയില്‍ പ്രത്യേക യജ്ഞം സംഘടിപ്പിക്കും. മലപ്പുറത്ത് 38.71 ശതമാനം പേര്‍ മാത്രമാണ് വാക്സിന്‍ എടുത്തത്. ശരാശരിയില്‍ താഴെയായ കണ്ണൂര്‍ (55.80 ശതമാനം), കോഴിക്കോട് (57.47) ജില്ലകളില്‍ വാക്സിനേഷനിലുണ്ടായ കുറവ് പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. വാക്സിന്‍ നല്‍കാനുള്ള തീയതി 18 വരെ നീട്ടിയെങ്കിലും 10ന് മുമ്പായി പരമാവധി കുട്ടികളില്‍ വാക്സിന്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ബുധനാഴ്ച വരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്തൊട്ടാകെ 49,38,963 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. 75,62,886 കുട്ടികളെയാണ് പദ്ധതി പ്രകാരം ലക്ഷ്യമിട്ടത്. ജില്ല തിരിച്ചുള്ള കണക്കുപ്രകാരം പത്തനംതിട്ടയാണ് മുന്നില്‍. ഇവിടെ 1,91,068 കുട്ടികള്‍ വാക്സിന്‍ എടുത്തു (93.91 ശതമാനം). തിരുവനന്തപുരം 79.81 ശതമാനം, കൊല്ലം 79.14, ആലപ്പുഴ 87.95, ഇടുക്കി 84.62, എറണാകുളം 69.59, പാലക്കാട് 61.73, തൃശൂര്‍ 71.31, വയനാട് 76.33, കാസര്‍കോട് 62.62 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ വാക്സിന്‍ എടുത്ത കുട്ടികളുടെ കണക്ക്. 100 ശതമാനം കുട്ടികളിലും വാക്സിന്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതിനായി വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നല്‍കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. വാക്സിനേഷനെതിരെ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ചില വിഡിയോകളും പോസ്റ്റുകളും സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. വാക്സിന്‍ എടുക്കാന്‍ തയാറാകുന്നവരെ പോലും അന്ധവിശ്വാസങ്ങളുടെ പേരില്‍ പിന്തിരിപ്പിക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്ന് നീക്കമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ നിരീക്ഷിച്ചുവരുകയാണ്. തെളിവ് ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കും. വാക്സിനേഷന്‍ വിജയകരമെന്നുതന്നെയാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനമാണ് വാക്സിനേഷന്‍ വിജയകരമാക്കിയത്. ഒമ്പത് മുതല്‍ 15 വരെ പ്രായമുള്ള വാക്സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് എത്രയും വേഗം വാക്സിന്‍ നല്‍കണമെന്ന് രക്ഷാകര്‍ത്താക്കളോടും മന്ത്രി അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.