മാള: പൊതുമരാമത്ത് റോഡ് മെറ്റലിട്ട് ബലപ്പെടുത്തിയ സ്ഥലം തകർത്ത് വീണ്ടും മെറ്റലിടുന്നതായി പരാതി. ഫണ്ട് ദുർവിനിയോഗം ചൂണ്ടിക്കാട്ടി മാളപള്ളിപ്പുറം സ്വദേശിയായ തട്ടകത്ത് ഷാൻറി ജോസഫാണ് വിജിലൻസിന് പരാതി നൽകിയത്. വട്ടക്കോട്ട റോഡിലാണ് സംഭവം. 2016ൽ ഈ റോഡ് മെറ്റലിട്ട് ബലപ്പെടുത്തിയിരുന്നു. ജലനിധി പദ്ധതിയിൽ പൈപ്പ് സ്ഥാപിക്കുന്നതിന് തകർത്തഭാഗമാണ് നേരത്തേ മെറ്റലിങ് നടത്തിയത്. 20 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. രണ്ട് കി-.മീ നീളത്തിൽ നിർമിച്ച ഭാഗമാണ് ഇപ്പോള്‍ തകർത്ത് വീണ്ടും മെറ്റലിങ് നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു. ഒരു കോടിയില്‍പരം രൂപ വിനിയോഗിച്ച് ബി.എം.ബി.സി ടാറിങ് നടത്താനാണിപ്പോഴത്തെ മെറ്റലിങ് എന്ന് പരാതിക്കാരൻ പറയുന്നു. സര്‍ക്കാറിെൻറ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നത് തടയണമെന്ന് കാണിച്ച് പൊതുമരാമത്ത് മന്ത്രി, എം.എല്‍.എ, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയര്‍. വിജിലന്‍സ് ഡയറക്ടര്‍ എന്നിവർക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം മാനദണ്ഡപ്രകാരമുള്ള പണികളാണ് ഇപ്പോൾ നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്ത് സെ.മീ ഘനത്തില്‍ വെറ്റ് മിക്സിങ് നടത്തിയാലേ ടാറിങ്ങിന് ഉറപ്പുണ്ടാകൂയെന്നാണ് ഇവരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.