ടൈൽ വിരിച്ചതിൽ അപാകത: ഒരു ലക്ഷം നഷ്​ടപരിഹാരം നൽകാൻ വിധി

തൃശൂർ: വീട്ടുമുറ്റത്ത് ടൈൽ വിരിച്ചതിെല അപാകത ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കുരിയച്ചിറയിലുള്ള മാരാംകാലയിൽ വീട്ടിൽ എം.കെ. ശ്രീധരൻ നായർ ഫയൽ ചെയ്ത ഹരജിയിൽ തലോറിലെ കണ്ണനായ്ക്കൽ വീട്ടിൽ കെ.ടി. േജായിക്കെതിരെയാണ് തൃശൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തി​െൻറ വിധി. 1,05,000 രൂപക്ക് ടൈൽ വിരിക്കുന്ന പണിയാണ് ജോയി ഏറ്റെടുത്തത്. വിരിച്ച് 12 ദിവസത്തിനുശേഷമേ വാഹനം കയറ്റാവൂ എന്ന് നിർദേശിച്ചിരുന്നു. 12 ദിവസത്തിനുശേഷം വാഹനം ഒാടിച്ചപ്പോൾ ടൈലുകൾ ഇളകി തകർന്നു. ശരിയായി വിരിക്കാത്തതാണ് കാരണമെന്ന് കാണിച്ചാണ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. ഫോറം നിയോഗിച്ച വിദഗ്ധ പരിശോധകൻ പരാതിയിൽ കഴമ്പുണ്ടെന്ന് കാണിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.