ക്ഷീരകൃഷി വികസിപ്പിക്കും

വടക്കേക്കാട്: പഞ്ചായത്തിൽ ക്ഷീരകൃഷി വികസനത്തിന് പ്രോത്സാഹനം നൽകാൻ കർഷക സമ്പർക്ക പരിപാടിയിൽ തീരുമാനം. വൈലത്തൂർ ക്ഷീരസംഘവും ചാവക്കാട് ബ്ലോക്ക് ക്ഷീര വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഒാഫിസർ വി.ജെ. റീന 'ക്ഷീരമേഖലയിലെ പ്രതിസന്ധികളും പരിഹാരങ്ങളും' വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. ഹൈദരലി, വാർഡ് അംഗങ്ങളായ ആമിനു കരീം, വിനോദ് എന്നിവർ സംസാരിച്ചു. ക്ഷീരസംഘം പ്രസിഡൻറ് കൊടമന രവീന്ദ്രനാഥ് സ്വാഗതവും വീട്ടിക്കുഴി സതീരത്നം നന്ദിയും പറഞ്ഞു. ക്ഷീരകൃഷി വികസനത്തി​െൻറ ഭാഗമായി പഞ്ചായത്തിലെ ഇതര പ്രദേശങ്ങളിൽ സംഘങ്ങൾ രൂപവത്കരിക്കും. 30 പശുക്കളെ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.