ആചാരങ്ങളും അനുഷ്​ഠാനങ്ങളും നവീകരിക്കപ്പെടണം ^ പ്രഫ. പി.കെ. ശാന്തകുമാരി

ആചാരങ്ങളും അനുഷ്ഠാനങ്ങളും നവീകരിക്കപ്പെടണം - പ്രഫ. പി.കെ. ശാന്തകുമാരി ഗുരുവായൂർ: നവോത്ഥാന പോരാട്ടങ്ങളിൽ ശ്രദ്ധേയമായ ഗുരുവായൂർ സത്യഗ്രഹ സ്മരണ പുതുക്കി നഗരസഭയും വിവിധ സംഘടനകളും. സത്യഗ്രഹത്തി​െൻറ ഭാഗമായി ഗാന്ധിജി ഗുരുവായൂരിലെത്തിയതി​െൻറ സ്മരണക്കായുള്ള സ്മൃതി മണ്ഡപത്തിന് സമീപം നഗരസഭ സംഘടിപ്പിച്ച സെമിനാർ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലോചിതമായി നവീകരിക്കപ്പെടണമെന്ന് അവർ പറഞ്ഞു. ഉപാധ്യക്ഷൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. 'ക്ഷേത്ര പ്രവേശന സമരം- ഇന്നലെ, ഇന്ന്' എന്ന വിഷയത്തിൽ ഡോ. പ്രകാശ് ബാബു പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ നിർമല കേരളൻ, ഷൈലജ ദേവൻ, എം. രതി എന്നിവർ സംസാരിച്ചു. ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സമിതി ആഭിമുഖ്യത്തിൽ സമ്മേളനം പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. സ്മാരക സമിതിയുടെ കേളപ്പജി പുരസ്‌കാരം ഗാന്ധിയൻ വലിയപുരക്കൽ കൃഷ്ണന് സമ്മാനിച്ചു. കൗൺസിലർ ആേൻറാ തോമസ്, ജനു ഗുരുവായൂർ, ഷൈലജ ദേവൻ, ശോഭ ഹരിനാരായണൻ, ജി.കെ. പ്രകാശൻ, പി.എസ്. പ്രേമാനന്ദൻ, ഷാജു പുതൂർ, ബാലൻ വാറനാട്ട് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് താലൂക്ക് യൂനിയ​െൻറ നേതൃത്വത്തിൽ സത്രം വളപ്പിലെ സത്യഗ്രഹ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. പ്രസിഡൻറ് പ്രഫ.എൻ. രാജശേഖരൻ നായർ, സെക്രട്ടറി കെ. മുരളീധരൻ, സി. കോമളവല്ലി, പി.കെ. രാജേഷ് ബാബു, ജ്യോതി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രഭാതഭേരി നടത്തി. ബ്ലോക്ക് സെക്രട്ടറി കെ.വി. വിവിധ്, വി. അനൂപ്, എറിൻ ആൻറണി, കെ.എൽ. മഹേഷ് എന്നിവർ സംസാരിച്ചു. സ്മാരകം നിർമിക്കണം ഗുരുവായൂർ: കെ. കേളപ്പന് ഗുരുവായൂരിൽ സ്മാരകം നിർമിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സത്യഗ്രഹ സ്മാരക സ്തൂപത്തിലെ പുഷ്പാർച്ചനക്ക് ശേഷം നടന്ന യോഗം സ്വാതന്ത്ര്യ സമര സേനാനി വലിയപുരക്കൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ആർ. രവികുമാർ, എ.പി. മുഹമ്മദുണ്ണി, കെ.പി. ഉദയൻ, പി.കെ. രാജേഷ് ബാബു, വി.കെ. ജയരാജ്, മീര ഗോപാലകൃഷ്ണൻ, ടി.കെ. ഗോപാലകൃഷ്ണൻ, പി.ഡി. ഇന്ദുലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.