വാടാനപ്പള്ളി: രണ്ടിടങ്ങളിൽനിന്നായി 29 കുപ്പി വിദേശമദ്യം പൊലീസും എക്സൈസും പിടിച്ചെടുത്തു ഇടശ്ശേരിയിൽ 23, നടുവിൽക്കരയിൽ ആറ് കുപ്പി വീതം വിദേശമദ്യമാണ് പിടിച്ചെടുത്തത്. പണിക്കവീട്ടിൽ ഷംസുദീനെ(43) അറസ്റ്റ് ചെയ്തു. ഇടശ്ശേരിയിൽ വിൽപന നടക്കുന്ന വിവരം അറിഞ്ഞ് വാടാനപ്പള്ളി പൊലീസ് ബുധനാഴ്ച വൈകീട്ട് നാലോടെ എത്തിയാണ് ഓട്ടോ പിടികൂടിയത്. ഓട്ടോയിൽ സൂക്ഷിച്ചിരുന്ന 23 കുപ്പി മദ്യവും പിടിച്ചെടുത്തു. നടുവിൽക്കര പുത്തിലത്ത് ക്ഷേത്രത്തിന് സമീപം ഓട്ടോയിൽ വിൽപന നടത്തവേയാണ് ആറ് കുപ്പി മദ്യം എക്സൈസ് പിടികൂടിയത്. വിൽപന നടത്തിയിരുന്ന അനിൽകുമാർ എന്നയാളെ പിടികൂടി. തലേദിവസം മദ്യം വാങ്ങി ഉയർന്ന വിലയ്ക്കാണ് ഒന്നാം തീയതി വിൽപന നടത്തുന്നത്. പണം വെച്ച് ശീട്ടുകളി; അഞ്ചുപേരെ പിടികൂടി വാടാനപ്പള്ളി: ഗണേശമംഗലത്തെ സിപ്പാൾ ലോഡ്ജിൽ പണം വെച്ച് ശീട്ടുകളിച്ച അഞ്ചുപേരെ വാടാനപ്പള്ളി എസ്.ഐ ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള െപാലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 8400 രൂപ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് രാത്രിയിലായിരുന്നു പൊലീസ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.