ചേലക്കര: കോൺഗ്രസ് നേതാവ് എ.കെ. ആൻറണി കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുമായി ഇറങ്ങിയത് കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തെ സഹായിക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജനജാഗ്രതയാത്രക്ക് ചേലക്കരയിൽ നൽകിയ ജില്ലയിലെ ആദ്യ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാറിെൻറ ജനോപകാരപ്രദമായ നടപടികളിൽ ബി.ജെ.പിയും കോൺഗ്രസും അസ്വസ്ഥരാണ്. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ബാബരി മസ്ജിദ് തകർത്തത്. ഇപ്പോൾ താജ്മഹലിന് വേണ്ടി യുദ്ധം തുടങ്ങിയിരിക്കുകയാണ് ബി.ജെ.പി. കോൺഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിെൻറ ഇരു വശങ്ങളാണെന്നും കോടിയേരി പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, ഏരിയ സെക്രട്ടറി പി.എ. ബാബു, യു.ആർ. പ്രദീപ് എം.എൽ.എ, എൻ.സി.പി നേതാക്കളായ കെ.ബി. വല്ലഭൻ, സി.പി.ഐ നേതാക്കളായ വത്സരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.