പെരിഞ്ഞനം: മൂന്നുപീടിക നഗരമധ്യത്തിലെ മത്സ്യ മാര്‍ക്കറ്റ് ശുചീകരണം ആരംഭിച്ചു. ദുര്‍ഗന്ധംമൂലം പൊറുതിമുട്ടിയിരുന്ന വ്യാപാരികളും നാട്ടുകാരും ഇതോടെ ആശ്വാസത്തിലാണ്. മാര്‍ക്കറ്റിലെ ഓടകള്‍ അടഞ്ഞ് മലിനജലം കെട്ടിനില്‍ക്കുകയായിരുന്നു. പലഭാഗത്തുനിന്നും പ്രതിഷേധങ്ങള്‍ ശക്തമായതോടെ പെരിഞ്ഞനം പഞ്ചായത്ത് അധികൃതര്‍ ചൊവ്വാഴ്ച ശുചീകരണം ആരംഭിക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്ലാബുകള്‍ മാറ്റി, അടഞ്ഞ കാന കോരി വൃത്തിയാക്കുകയാണ്. ശുചീകരണം പൂര്‍ത്തിയാകാന്‍ മൂന്നുദിവസമെങ്കിലും വേണ്ടിവരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സചിത് പറഞ്ഞു. അരയേക്കറോളം വരുന്ന മാര്‍ക്കറ്റ് ആയിരത്തില്‍പരം മത്സ്യത്തൊഴിലാളികളും വില്പനക്കാരും ആശ്രയിക്കുന്നതാണ്. കെട്ടിടത്തിെൻറ തെക്കുകിഴേക്ക മൂലയിലാണ് ശൗചാലയമുള്ളത്. ഇത് തകര്‍ന്നുകിടക്കുന്നതിനാല്‍ പുറത്ത് പരസ്യ വിസര്‍ജനമാണ് നടക്കുന്നത്. ഇതിനുകൂടി അറുതി വരുത്തിയില്ലെങ്കില്‍ ശുചീകരണം പാഴ്േവലയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.