വാടാനപ്പള്ളി: നടുവിൽകര ഒമ്പതാം വാർഡ് നിവാസികൾ ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്. എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എമ്മിലെ വി.ജി. അനിൽലാലും യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ഇ.ബി. ഉണ്ണികൃഷ്ണനും എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പിയിലെ കെ.എസ്. ധനീഷുമാണ് മത്സര രംഗത്തുള്ളത്. ഉപതെരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തിയതിനാൽ മത്സരം ശക്തമാണ്. കഴിഞ്ഞ തവണ ഇടതുമുന്നണി 299 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. പഞ്ചായത്തംഗമായിരുന്ന ഷിജു കുട്ടനല്ലൂരിന് കെ.എസ്.ആർ.ടി.സിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്. കാലങ്ങളായി എൽ.ഡി.എഫ് വിജയിച്ചു പോന്നിരുന്ന വാർഡാണിത്. ഇത്തവണ 1236 വോട്ടർമാരാണുള്ളത്. കൊട്ടിക്കലാശത്തിന് ശേഷം പരമാവധി വോട്ടുകൾ കൈക്കലാക്കാൻ ചൊവ്വാഴ്ച നിശ്ശബ്ദ പ്രചാരണവും ആവേശമായിരുന്നു. നടുവിൽക്കര ബോധാനന്ദവിലാസം സ്കൂളിൽ ബുധനാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെയാകും വോെട്ടടുപ്പ്. വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് ഹാളിൽ വോെട്ടണ്ണൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.