തൃശൂർ: അമ്മ ഉപേക്ഷിച്ചുപോയ 17 മലമ്പാമ്പിൻ മുട്ടകളിൽ പത്തെണ്ണം വിരിഞ്ഞു. വന കാര്യാലയത്തിൽ ഒരുക്കിയ കൃത്രിമ ഇൻക്യുബേറ്ററിലാണ് ഇവ തിങ്കളാഴ്ച ജന്മംകൊണ്ടത്. ഈ കാഴ്ച കാണാൻ നിരവധിയാളുകളാണ് എത്തുന്നത്. അമ്മയില്ലാത്ത പാമ്പിൻ കുഞ്ഞങ്ങൾക്ക് എന്തൊക്കെ പരിചരണം നൽകണമെന്ന തിരക്കിട്ട ചിന്തയിലാണ് വനപാലകർ. 10 കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണെന്നും ഇവയെ പീച്ചി വനത്തിലേക്ക് കൊണ്ടുവിടുമെന്നും വനപാലകർ അറിയിച്ചു. കണ്ടശ്ശാംകടവിലെ ഒരു വ്യക്തിയുടെ പറമ്പിൽനിന്ന് ആഴ്ചകൾക്ക് മുമ്പാണ് ഭീമൻ മലമ്പാമ്പിെന വനപാലകർ പിടികൂടിയത്. പിടികൂടിയ മലമ്പാമ്പിനെ പീച്ചി വനത്തിലേക്ക് വിട്ടയച്ചുവെങ്കിലും ഒപ്പമുണ്ടായ മുട്ട കേടുകൂടാതെ വിരിയാൻ വെക്കുകയായിരുന്നു. വന്യജീവി സംരക്ഷകൻ ജോജു മുക്കാട്ടുകരയുടെ നേതൃത്വത്തിലാണ് കണ്ടശ്ശാംകടവിൽനിന്ന് മലമ്പാമ്പിനൊപ്പം മുട്ടകൾ കേടുകൂടാതെ എത്തിച്ചത്. കൊടും വരൾച്ചയും കാലാവസ്ഥാ വ്യതിയാനവുമൊക്കെയായി പ്രതികൂല സാഹചര്യമായിരുന്നപ്പോഴും പത്തെണ്ണം വിരിഞ്ഞു. ആഴ്ചകൾക്ക് മുമ്പാണ് പ്ലാസ്റ്റിക്കും ഹാർഡ് ബോർഡ് ചട്ടക്കൂടും ഉപയോഗിച്ച് നിർമിച്ച കൃത്രിമ ഇൻക്യുബേറ്ററിൽ പരിചരണവുമായി മുട്ട വിരിയിക്കാൻ വെച്ചത്. സംരക്ഷണത്തിനായി ഉദ്യോഗസ്ഥർ ഉൗഴംമാറി നിലകൊണ്ടു. ആഴ്ചകളുടെ കാത്തിരിപ്പിനൊടുവിലാണ് മുട്ടകൾ വിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.