കൊടകര: സഹൃദയ എയ്റോ ക്ലബ് അംഗങ്ങള്‍ നിർമിച്ച റോക്കറ്റ് വിക്ഷേപണം വിജയകരം. റോക്കറ്റ് ആകാശത്തിെൻറ അനന്ത വിഹായസ്സിലേക്ക് പറന്നുയര്‍ന്നപ്പോള്‍ വിദ്യാർഥികള്‍ക്ക് ആത്മ നിര്‍വൃതി. ഇതോടെ കേരളത്തിലെ ആദ്യത്തെ എയ്റോ സ്പേസ് ക്ലബ് കൊടകര സഹൃദയ എഞ്ചിനീയറിങ് കോളജില്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻറര്‍ മുന്‍ ഡയറക്ടറും കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി. ദത്തന് ക്ലബ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് വിദ്യാർഥികള്‍ തന്നെ തയാറാക്കിയ മിനി റോക്കറ്റ് 700 അടി ഉയരത്തിലേക്ക് വിക്ഷേപിച്ചു. എയ്റോ സ്പേസ് രംഗത്ത് നിരവധി തൊഴിലവസരങ്ങളാണ് വരാന്‍ പോകുന്നത്. ഇതിലേക്കായി വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് എയ്റോ സ്പേസ് ക്ലബിെൻറ ലക്ഷ്യം. ലോ ആള്‍ട്ടിറ്റിയൂഡ് റോക്കറ്റുകളുടെ രൂപകല്പനയും നിര്‍മാണവും അടിസ്ഥാനമാക്കി വര്‍ക്ക്ഷോപ്പുകളും സെമിനാറുകളും ഈ ക്ലബിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. സഹൃദയ എക്സിക്യൂട്ടിവ് ഡയറക്ടര്‍ മോണ്‍. ഡോ. ലാസര്‍ കുറ്റിക്കാടന്‍, സഹൃദയ ഡയറക്ടര്‍ ഫാ. ഡോ.ജോസ് കണ്ണമ്പുഴ, ഗ്ലോബല്‍ എയ്റോ സ്പോര്‍ട്സ് സ്ഥാപകന്‍ എം. രാധാകൃഷ്ണന് മേനോന്, ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഇ.ഡി. ദീപക്, സഹൃദയ ജോ.ഡയറക്ടര്‍ ഡോ. സുധ ജോര്‍ജ് വളവി, പ്രിന്‍സിപ്പല്‍ ഡോ. നിക്സണ് കുരുവിള, അഡ്വൈസര്‍ പ്രഫ. കെ.ടി. ജോസഫ് എന്നിവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ് ഓഫ് ട്രിച്ചൂര് പ്രസിഡൻറ് ജെയിംസ് വളപ്പില റോക്കറ്റ് കിറ്റ് വിതരണവും സഹൃദയ കോളജ് ലയണ്‍സ് ക്യാമ്പസ് ക്ലബ് ഉദ്ഘാടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.